നവജാത ശിശുവിന്റെ മരണം; മൂന്നാര്‍ പൊലിസ് കേസെടുത്തു
മൂന്നാര്‍: ഇടമലക്കുടിയില്‍ മാസംതികയാതെ പ്രസവിച്ച നവജാഥ ശിശുവിന്റെ മരണത്തില്‍ മൂന്നാര്‍ പൊലിസ് കേസെടുത്തു. അസ്വാഭിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇടുക്കി എസ്.പി എ.വി ജോര്‍ജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആദിവാസി യുവതിയായ വൈദേഹി ഏഴാംമാസത്തില്‍ പ്രസവിച്ചത്. ഇടമലക്കുടിയില്‍ നിന്നും രാത്രിയില്‍ മൂന്നാറില്‍ എത്തിക്കുന്നത് ക്ലേശകരമായതിനാല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മാത്രമാണ് യുവതിയേയും കുഞ്ഞിനെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച്് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വഴിമധ്യേ കുഞ്ഞ് മരിക്കുകയായിരുന്നു.
ജില്ലാ നേതൃയോഗം 15ന് തൊടുപുഴയില്‍
തൊടുപുഴ : യു.ഡി.എഫ് ഇടുക്കി ജില്ലാ ഏകോപന സമിതി അംഗങ്ങള്‍, നിയോജകമണ്ഡലം ചെയര്‍മാന്‍മാര്‍, കണ്‍വിനര്‍മാര്‍, ഘടകകക്ഷികളുടെ നിയോജകമണ്ഡലംബ്ലോക്ക് പ്രസിഡന്റുമാര്‍, കണ്‍വീനര്‍മാര്‍ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ എന്നിവരുടെ സംയുക്ത യോഗം 15ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് തൊടുപുഴ രാജീവ് ഭവനില്‍ നടക്കുമന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ എസ് അശോകന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."