ലൂമിനന്‍സ് 2016 സമാപിച്ചു
ഏലപ്പാറ: വാഗമണ്‍ ഡി.സി.എസ് മാനേജ്‌മെന്റ് ആന്‍ഡ്് ടെക്‌നോളജി ക്യാംപസില്‍ രണ്ടുദിവസമായി നടന്നു വരുന്ന 'ലൂമിനന്‍സ് 2016' മഹോത്സവം സമാപിച്ചു. സമാപന സമ്മേളനം പി.സി.ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 150 ഓളം കോളജുകളില്‍ നിന്നും 2000 ത്തില്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തുള്ള കലോത്സവം തെക്കേഇന്ത്യയില്‍ ആദ്യമായാണ് നടക്കുന്നത്. ചടങ്ങില്‍ കേരളാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് മാത്യു ഉറുമ്പത്തും, ഗ്രൂപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ എം.സി.അശോക് കുമാറും സംസാരിച്ചു.
ശിശുദിനത്തില്‍ 'ഇളം പച്ച'യു ട്യൂബില്‍
റിലീസ് ചെയ്യും
തൊടുപുഴ: വഴിത്തല ശാന്തിഗിരി കോളജിലെ സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ അനീഷ് ഉറുമ്പില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഹ്രസ്വചിത്രം 'ഇളം പച്ച'ശിശുദിനമായ 14ന് യൂട്യൂബില്‍ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലും അന്നേദിവസം ചിത്രം പ്രദര്‍ശിപ്പിക്കും.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ദിയ എന്ന എട്ടുവയസുകാരിയായ പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെ പ്രേക്ഷകര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുകയാണ് സംവിധായകന്‍. 24 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഒരു ലക്ഷം രൂപയിലധികം മുതല്‍മുടക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ദിയയെ തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ നേഹ ആന്‍ ആല്‍ബര്‍ട്ടാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, പി ജെ ജോസഫ് എം.എല്‍.എ,നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍,മുകേഷ്,മിയ ജോര്‍ജ്,സീമാ ജി നായര്‍ ,ഡോ.അമല്‍ കെ എസ്,പത്മന്‍ കല്ലൂര്‍ക്കാട്,ജോമോള്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
ഹ്രസ്വചിത്രമായ മഷിത്തണ്ടിന്റെ അണിയറ പ്രവര്‍ത്തകരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജയകുമാര്‍ ചെങ്ങമനാടാണ് ഗാനരചനയും സംഗീതം ജിന്റോ ജോണും നിര്‍വഹിച്ചിരിക്കുന്നു. ലിന്റോ തോമസാണ് എഡിറ്റിങ്് കൈകാര്യം ചെയ്തിരിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്‍ അനീഷ് ഉറുമ്പില്‍,നേഹ ആന്‍ ആല്‍ബര്‍ട്ട്,ലിന്റോ തോമസ്,ഫാ.ഫെനില്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."