ഐക്യരാഷ്ട്രസഭയെ അടുത്തറിഞ്ഞ് വിദ്യാര്‍ഥികള്‍
പാലാ: ഐക്യരാഷ്ട്ര സഭയുടെ പുനരാവിഷ്‌കാരത്തിന് മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ കണ്‍വന്‍ഷന്‍ സെന്ററില്‍ സമാപനം. രണ്ട് ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ ആദ്യദിനം ജനറല്‍ കൗണ്‍സില്‍ ആയിരുന്നു. 15 രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളായി തെരഞ്ഞെടുത്ത കോളജ് വിദ്യാര്‍ഥികളും എത്തിയപ്പോള്‍ യഥാര്‍ത്ഥ ഐക്യരാഷ്ട്രസഭ തന്നെയാണ് അവതരിപ്പിക്കപ്പെട്ടത്.
രണ്ടാം ദിനത്തില്‍ ജനറല്‍ അസംബ്ലിയാണ് നടന്നത്. 126 രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു. സുസ്ഥിര വികസനം, ഭീകരവാദം തുടങ്ങിയ വിഷയങ്ങളിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസനാണ് നേതൃത്വം നല്‍കിയത്. കേരളത്തിലെ തെരഞ്ഞെടുത്ത 20 കോളജുകളിലെ 126 വിദ്യാര്‍ഥികളാണ് ഐക്യരാഷ്ട്രസഭയുടെ പുനര്‍ആവിഷ്‌കാരത്തിനായി എത്തിയത്.
ഐക്യരാഷ്ട്ര സംഘടയിലെ 193 രാജ്യങ്ങളുടെ പതാക, വേഷവിധാനങ്ങള്‍, ഓരോ രാജ്യത്തെയും ഭക്ഷണം തുടങ്ങിയവ എല്ലാം ഒരുക്കിയാണ് മാതൃക യു. എന്‍. ചേര്‍ന്നത്. ഐക്യരാഷ്ട്രസഭയുടെ 70 വര്‍ഷങ്ങളിലൂടെയുള്ള ചിത്ര പ്രദര്‍ശനവും ലേബര്‍ ഇന്‍ഡ്യയില്‍ ഒരുക്കിയിരിക്കുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ പ്രവര്‍ത്തനരീതിയും വര്‍ത്തമാനകാല പ്രസക്തിയും പുതുതലമുറയെ ബോധ്യപ്പെടുത്താനാണ് മാതൃകാ യു.എന്‍. നടത്തുന്നത്. ദേവഗിരി കോളജ് കോഴിക്കോട്, സെന്റ് തോമസ് കോളജ് തൃശൂര്‍, മരിയന്‍ കോളജ് കുട്ടിക്കാനം, സെന്റ് തേരാസ് കോളജ് എറണാകുളം, രാജഗിരി കോളജ് കാക്കനാട്, രാജഗിരി കോളജ് കളമശ്ശേരി, എസ്. എച്. കോളജ് തേവര, യു. സി. കോളജ് ആലുവ, എന്‍.എസ്.എസ്. ഹിന്ദു കോളജ് ചങ്ങനാശ്ശേരി, എസ്. ബി. കോളജ് ചങ്ങനാശ്ശേരി, സി.എം.എസ്. കോളജ് കോട്ടയം, അല്‍ഫോണ്‍സാ കോളജ് പാലാ, സെന്റ് തോമസ് കോളജ് പാലാ, ദേവമാതാ കോളജ് കുറവിലങ്ങാട്, സെന്റ് സ്റ്റീഫന്‍സ് കോളജ് ഉഴവൂര്‍, ലേബര്‍ ഇന്‍ഡ്യാ കോളജ് മരങ്ങാട്ടുപിള്ളി, ലേബര്‍ ഇന്‍ഡ്യാ ടീച്ചേര്‍ഴ്‌സ് ട്രെയിനിംഗ് കോളജ്, ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍ തെങ്ങണ, ലേബര്‍ ഇന്‍ഡ്യാ സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളില്‍ നിന്നാണ് കുട്ടികള്‍ പങ്കെടുക്കുന്നത്.
മാതൃകാ യു.എന്നില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ഥികള്‍ക്കു കെ. ആര്‍. നാരായണന്‍, കെ.പി.എസ്. മേനോന്‍ - ലേബര്‍ ഇന്‍ഡ്യ യു.എന്‍. റെപ്ലിക്ക റിഗാലിയ അവാര്‍ഡ് വിതരണവും നടന്നു. സമാപന സമ്മേളനത്തില്‍ വിജയികളെ അഡ്വ: മോന്‍സ് ജോസഫ് എം. എല്‍. എ. അനുമോദിച്ചു. ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര, ടി. പി. ശ്രീനിവാസന്‍, ഡോ: ജോസ് ജെയിംസ്, രാജേഷ് ജോര്‍ജ് കുളങ്ങര, ഡോ: മുരളിവല്ലഭന്‍, ഡോ: ജോര്‍ജ് ജോസഫ്, ജോസ് പി. മറ്റം തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."