യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ സുരക്ഷിതന്‍
തിരുവനന്തപുരം: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വൈദികന്‍ ഐ.എസ് ഭീകരരുടെ പിടിയിലല്ലെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. അദ്ദേഹം യെമനിലെ സര്‍ക്കാര്‍ വിരുദ്ധ സേനയുടെ പിടിയിലാണുള്ളത്. അദ്ദേഹത്തിന്റെ മോചനത്തിനുള്ള ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ച് നാലിനാണ് വൈദികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. തെക്കന്‍ യെമനിലെ ഏദനില്‍ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന വൃദ്ധസദനം ആക്രമിച്ച് കന്യാസ്ത്രീകളടക്കം 16 പേരെ വധിച്ച ശേഷമാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. നാലു വര്‍ഷമായി യെമനില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. വൈദികന്‍ ഉടന്‍ മോചിതനാകുമെന്ന് ജര്‍മന്‍ പത്രമായ 'ബില്‍ഡ് ' കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദക്ഷിണ അറേബ്യന്‍ ബിഷപ്പ് പോള്‍ ഹില്‍ഡറെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്. ഫാ. ടോമിനെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് വവരം ലഭിച്ചതായും ബിഷപ്പ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."