'അഫ്ഗാന് മൊണാലിസ' ഷര്‍ബത് ഗുല ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി: നാഷണല്‍ ജോഗ്രഫിക് മാസികയുടെ കവര്‍ ഫോട്ടോയിലൂടെ പ്രശസ്തയായ ഷര്‍ബത് ഗുല ഇന്ത്യയിലേക്ക്. ചികിത്സയ്ക്കായാണ് ഇവര്‍ ഇന്ത്യയിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ അഫ്ഗാനിസ്ഥാന് അംബാസഡര്‍ ഷെയ്ദ അബ്ദാലിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
നാഷണല്‍ ജോഗ്രഫിക്സിന്റെ മുഖചിത്രത്തിലൂടെ പ്രശസ്തയായ അഫ്ഗാന് പെണ്‍കുട്ടിയെ ഒക്ടോബര്‍ 20 നാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തത്. പാകിസ്താന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലാകുമ്പോള്‍ ഷര്‍ബത്തിന്റെ വീട്ടില്‍ നിന്നും അഫ്ഗാന് ഐ.ഡി കാര്‍ഡും പാക് ഐ.ഡി കാര്‍ഡും പൊലിസ് പിടിച്ചെടുത്തിരുന്നു. ഇത് ഇവര്‍ ക്രിത്രിമമായി ഉണ്ടാക്കിയിരുന്നതായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കണ്ടെത്തി. പിന്നീട് കോടതി ഇവര്‍ക്ക് ജാമ്യം നല്കി അഫ്ഗാനിസ്താനിലേക്ക് നാടുകടത്തുകയായിരുന്നു.
1984ല്‍ ആഭ്യന്തരയുദ്ധം രൂക്ഷമായിരുന്ന സമയം നാഷനല്‍ ജോഗ്രഫിക് ഫോട്ടോഗ്രഫര്‍ സ്റ്റീവ് മക്കറിയാണ് ഷര്‍ബദ് ഗുലയുടെ പ്രശസ്തമായ ചിത്രം പകര്‍ത്തിയത്. 1985ല്‍ മാഗസിന്റെ കവര്‍ചിത്രമായി ഈ ഫോട്ടോ അച്ചടിച്ചു. അഫ്ഗാനിലെ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇവര്‍ പാക്കിസ്ഥാനിലേക്കു പലായനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."