HOME
DETAILS

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 26 പവന്‍ കവര്‍ന്നു

  
backup
November 13 2016 | 12:11 PM

%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a4

 


കാഞ്ഞങ്ങാട്: പൂട്ടിയിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ച നടത്തി. പെരിയ ബസാറിന് സമീപത്തെ പൂക്കളം വയറവള്ളിയിലെ ദുര്‍ഗാ പ്രസാദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സംഭവത്തില്‍ 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയി.

കപ്പല്‍ ജീവനക്കാരനായ ദുര്‍ഗാപ്രസാദും കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസം വീട് പൂട്ടി പരപ്പയിലുള്ള കുടുംബ വീട്ടിലേക്കു പോയിരുന്നു. ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ഇവര്‍ക്ക് മനസ്സിലായത്. വീട്ടിലെ കട്ടിലിനടിയില്‍ ബാസ്‌ക്കറ്റില്‍ സൂക്ഷിച്ചു വച്ചതായിരുന്നു സ്വര്‍ണ്ണം.

വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. കിടപ്പു മുറിയിലെ അലമാരകള്‍ ഉള്‍പ്പെടെ തുറന്നിടുകയും ഇതിനകത്തുണ്ടായിരുന്ന സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലും കണ്ടെത്തി. ഇതിനകത്ത് നിന്നും മോഷ്ടാക്കള്‍ക്ക് ഒന്നും കിട്ടാതെ വന്നതോടെയാണ് കട്ടിലിനടിയില്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ബാസ്‌ക്കറ്റില്‍ മോഷ്ടാക്കള്‍ പരിശോധന നടത്തി സ്വര്‍ണ്ണം കവര്‍ച്ച ചെയ്തതെന്നാണ് സൂചന.

കവര്‍ച്ച നടന്ന വീടിന്റെ അയല്‍പക്കത്തുള്ള വീട്ടിലെ പിക്കാസ് കാണാതായതായി പറയുന്നു. ഇത് ഉപയോഗിച്ച് കവര്‍ച്ച നടന്ന വീടിന്റെ വാതില്‍ തകര്‍ത്തതായാണ് പൊലിസിന്റെ നിഗമനം. കാഞ്ഞങ്ങാട്ടെ ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണം ഈ മാസം 6 ന് ഒരു ബന്ധുവിന്റെ കല്യാണ ചടങ്ങിന് പോകുന്നതിന് വേണ്ടിയാണ് ഇവര്‍ എടുത്തത്.

അവധിയില്‍ നാട്ടിലേക്ക് വന്ന ഇയാള്‍ തിരികെ പോകുന്നതിന് മുമ്പ് ബാങ്ക് ലോക്കറില്‍ തന്നെ വീണ്ടും സ്വര്‍ണ്ണം സൂക്ഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ജില്ലാ പൊലിസ് മേധാവി, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി, ബേക്കല്‍ സി.ഐ എന്നിവര്‍ കവര്‍ച്ച നടന്ന വീട്ടിലെത്തി പരിശോധനകള്‍ നടത്തി.

വിരലടയാള വിദഗ്ധരും പൊലിസ് നായയും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഒരാഴ്ച മുമ്പ് പെരിയ ബസ് സ്റ്റാന്റ് പരിസരത്തെ മൂന്നു കടകളില്‍ കവര്‍ച്ച നടന്നിരുന്നു. എന്നാല്‍ കടക്കാര്‍ പരാതി നല്‍കാത്തതിനാല്‍ പൊലിസ് കേസെടുത്തിരുന്നില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം വീട് തകര്‍ത്ത് വീണ്ടും കവര്‍ച്ച നടന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago