HOME
DETAILS
MAL
തണുപ്പകറ്റാന്‍ മുറിയില്‍ തീയിട്ടു; കൊടൈക്കനാലില്‍ രണ്ടു മലയാളീ വിദ്യാര്‍ഥികള്‍ മരിച്ചു
backup
November 13 2016 | 14:11 PM
ആലപ്പുഴ: വിനോദയാത്രാസംഘത്തിലെ രണ്ടുപേര്‍ കൊടൈക്കനാലില്‍ ശ്വാസം മുട്ടി മരിച്ചു. പന്ത്രണ്ടംഗ സംഘത്തിലെ രണ്ടു വിദ്യാര്‍ഥികളാണു മരിച്ചത്. മൂന്നുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനത്തിന്റെ ഡ്രൈവര്‍ ആലപ്പുഴ സനാതപുരം വാര്‍ഡ് ഉല്ലാസ് ഭവനില്‍ സുരേന്ദ്രന്റെ മകന് എസ്. വിപിന്‍ (24), പുന്നമട സ്വദേശി തോമസ് ചെറിയാന് (21) എന്നിവരാണു മരിച്ചത്. ബിനു (21), അനില്‍ (21), മെല്വിന് (21) എന്നിവരാണു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
കൊച്ചി രാജഗിരി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായ ഇവര്‍ ശനിയാഴ്ച രാവിലെയാണു യാത്ര പുറപ്പെട്ടത്. തണുപ്പകറ്റാനായി കല്‍ക്കരി കത്തിച്ചതിന്റെ പുക മുറിയില്‍ നിറഞ്ഞ് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണു മരിച്ചതെന്നാണു പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."