നോട്ട് പ്രതിസന്ധി; ഇന്ത്യാ യാത്രക്കാര്‍ക്ക് ഖത്തര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്
ദോഹ: 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പോകുന്ന പൗരന്‍മാര്‍ക്ക് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഖത്തരികള്‍ ഇക്കാര്യത്തില്‍ മതിയായ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം.
ഇന്ത്യയിലുള്ള അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു യഥാര്‍ഥ കറന്‍സികള്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയിലെ നിയമം അനുസരിച്ച് രാജ്യത്തേക്കു പോകുന്ന വിദേശികള്‍ ഇന്ത്യന്‍ രൂപ കൈവശം വയ്ക്കാന്‍ പാടില്ല.
വിദേശ കറന്‍സി രാജ്യത്ത് എത്തിയ ശേഷം മാറ്റുകയാണു വേണ്ടത്. 10,000 ഡോളറിനു തുല്യമായ തുകയുടെ വിദേശ കറന്‍സി കൈവശം വയ്ക്കാന്‍ സാധിക്കുമെന്നും പൗരന്‍മാരെ മന്ത്രാലയം ഉണര്‍ത്തി.
ചികില്‍സയ്്ക്കും വിനോദ സഞ്ചാരത്തിനുമായി നിരവധി ഖത്തരികള്‍ ഇന്ത്യയിലേക്കു പോകുന്നുണ്ട്. നേരത്തേ ഇന്ത്യയിലെത്തിയവരുടെ കൈവശമുള്ള നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്.
വിദേശികളുടെ കൈവശമുള്ള നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സംവിധാനമൊരുക്കിയതായി വിവരമില്ല. ആശുപത്രികളും ഹോട്ടലുകളും സഹായിച്ചാണ് കറന്‍സി മാറ്റം നടക്കുന്നത്.
നോട്ടു പ്രതിസന്ധി മറികടക്കാന്‍ പുതുതായി പോകുന്നവര്‍ ബേങ്ക് കാര്‍ഡുകളും ക്രഡിറ്റ് കാര്‍ഡുകളുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ടാക്‌സി സേവനമുള്‍പ്പെടെ കാര്‍ഡ് ഉപയോഗിച്ച് സാധ്യമല്ലാത്ത സേവനങ്ങള്‍ക്കാണ് പ്രയാസമെന്നും അറിയിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."