ഏക സിവില്‍കോഡ്: വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതം - മൂസക്കുട്ടി ഹസ്രത്ത്
കോഴിക്കോട്: ശരീഅത്തിന്റെ കാര്യങ്ങള്‍ ഇതിനു പുറത്തുള്ളവരെ ഏല്‍പിക്കുന്ന രീതി ഭരണകൂടം നിര്‍ത്തണമെന്ന് മൗലാനാ മൂസക്കുട്ടി ഹസ്രത്ത്. ഏക സിവില്‍കോഡ് ചര്‍ച്ചകളില്‍ ഇസ്‌ലാമിനെതിരേ തിരിയുന്ന യുക്തിവാദികള്‍ രംഗം വഷളാക്കുകയാണെന്നും, മുത്വലാഖിന്റെ പേരിലുള്ള ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണ്. ദാരിമീസ് സെന്‍ട്രല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഫിഖ്ഹ് സെമിനാറില്‍ വിഷയമവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം ഓര്‍ബിറ്റ് വെബ്‌സൈറ്റ് ലോഞ്ചിങ് അദ്ദേഹം നിര്‍വഹിച്ചു. ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാരെ ആദരിച്ചു.
ഭാരവാഹികള്‍. അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം(പ്രസിഡന്റ്), എം.ടി അബൂബക്കര്‍ ദാരിമി, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, കെ.സി അബൂബക്കര്‍ ദാരിമി (വൈസ്പ്രസിഡന്റുമാര്‍), മുഹമ്മദ്കുട്ടി ദാരിമി കോടങ്ങാട് (ജന.സെക്രട്ടറി), ശുഐബുല്‍ ഹൈതമി (വര്‍ക്കിങ് സെക്രട്ടറി), ആസിഫ് ദാരിമി പുളിക്കല്‍(കോ ഓഡിനേറ്റര്‍), ശഫീഖ് ദാരിമി പന്നൂര്‍(മീഡിയ സെക്രട്ടറി), സയ്യിദ് മുബശ്ശിര്‍ ജമലുല്ലൈലി, ശക്കീര്‍ ഹൈതമി കീച്ചേരി, ലിയാഖതലി ദാരിമി, മുഹമ്മദ് ദാരിമി വാകേരി, സക്കീര്‍ ഹുസൈന്‍ ദാരിമി, ശമീര്‍ ദാരിമി കൊല്ലം, മീരാന്‍ ദാരിമി ആലപ്പുഴ, അബ്ദുല്‍ വഹാബ് ഹൈതമി, ജുബൈര്‍ ദാരിമി വാരാമ്പറ്റ, സുഹൈല്‍ ദാരിമി തലയാട്, ജമാല്‍ ദാരിമി ബന്തടുക്ക, അസീസ് ദാരിമി കെല്ലൂര്‍, മുഹമ്മദലി ദാരിമി കാരേക്കാട്, മുഹമ്മദലി ദാരിമി ശ്രീകണ്ഠാപുരം, ശാഫി ദാരിമി ചാലാട് (സെക്രട്ടറിമാര്‍), മുഹമ്മദ് ദാരിമി അതയില്‍ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."