മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തി ഭക്ഷണ സാധനങ്ങള്‍ കൊണ്ടുപോയെന്ന് ആദിവാസികള്‍
അഗളി: അട്ടപ്പാടിയുടെ വിദൂരദിക്കുകളിലെ ഊരുകളില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സജീവ സാന്നിധ്യം. കഴിഞ്ഞ ദിവസം ഇടവാണി തുടുക്കി, ഊരുകളിലാണ് ഏഴ് അംഗ മാവോയിസ്റ്റ് സംഘം ഭക്ഷണം തേടിയെത്തിയത്. നാലുമണിക്കൂറോളം ഊരുകളില്‍ ചെലവഴിച്ച് അവരുടെ ആശയ പ്രചാരണ ക്ലാസുകള്‍ നടത്തുകയും തിരികെ പോകുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങിപ്പോകുകയുമാണുണ്ടായതെന്ന് ആദിവാസികള്‍ പറയുന്നു. ഇടവാണി ഊരിലെ ആദിവാസികള്‍ ഭക്ഷണം കൊടുക്കാന്‍ ആദ്യം വിസമ്മതിച്ചതിനെതുടര്‍ന്ന് ഭീഷണിപ്പെടുത്തിയാണ് വാങ്ങിയതെന്നും ആദിവാസികള്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. സംഘത്തില്‍ അഞ്ചു പുരുഷന്‍മാരും രണ്ടു സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. സായുധരായ മാവോയിസ്റ്റുകള്‍ ഭീഷണിസ്വരത്തില്‍ ആദ്യമായാണ് സംസാരിക്കുന്നതെന്നും ആദിവാസികള്‍ പറഞ്ഞു.
ഇതിനിടെ 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ പഴയ കറന്‍സികള്‍ മാറ്റിയെടുക്കാന്‍ മാവോവാദികള്‍ അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളിലുള്ള ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും എത്തിയിരുന്നതായും വിവരമുണ്ട്. ഇതേ തുടര്‍ന്ന് പൊലിസ് നിരീക്ഷണം ശക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."