മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും
പത്തനംതിട്ട: നാടെങ്ങും ശരണംവിളി ഉയരാന്‍ ഇനി രണ്ടുനാള്‍ കൂടി. മണ്ഡല-മകരവിളക്ക് ഉത്സവത്തിന് തുടക്കംകുറിച്ച് ശബരിമല നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. നിലവിലെ മേല്‍ശാന്തി എസ്.ഇ ശങ്കരന് നമ്പൂതിരി നട തുറക്കും. നാളെ പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാകില്ല.
അയ്യപ്പ ക്ഷേത്രത്തിലെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനമേല്‍ക്കല്‍ ചടങ്ങുകള്‍ നാളെ രാത്രിയില്‍ സന്നിധാനത്ത് നടക്കും. ശബരിമല മേല്‍ശാന്തിയായി പാലക്കാട് ഒറ്റപ്പാലം ചെര്‍പ്പുളശേരി തെക്കുംപറമ്പത്തുമനയില് ടി.എം ഉണ്ണികൃഷ്ണന് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി കോട്ടയം ചങ്ങനാശേരി വാഴപ്പള്ളി പുതുമന മനു നമ്പൂതിരിയും ചുമതലയേല്‍ക്കും. ബുധനാഴ്ചയാണ് വൃശ്ചികം ഒന്ന്. അന്ന് രാവിലെ മുതല്‍ പുതിയ മേല്‍ശാന്തിമാരുടെ പൂജകള്‍ ആരംഭിക്കും. മണ്ഡല മഹോത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."