സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം എറണാകുളം നിര്‍മല സദന്‍ മുന്നില്‍
ആലപ്പുഴ: സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ എറണാകുളം നിര്‍മല സദന്‍ സ്‌കൂള്‍ മുന്നില്‍. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ മത്സരത്തില്‍ അഞ്ച് എ ഗ്രേഡോടെയാണ് എറണാകുളം നിര്‍മല സദന്‍ ഒന്നാംസ്ഥാനത്തെത്തിയത്. കോഴിക്കോട് അഭയം സ്‌പെഷല്‍ സ്‌കൂള്‍, തിരുവനന്തപുരം സി.ഐ.എം.സി പരനങ്ങാപ്പാറ എന്നീ സ്‌കൂളുകളാണ് രണ്ടാം സ്ഥാനത്തുള്ളത്.
ദര്‍ശന വൈകല്യം നേരിടുന്നവരുടെ യു.പി വിഭാഗത്തില്‍ അഞ്ച് എ ഗ്രേഡ് ഉള്‍പ്പെടെ 25 പൊയിന്റോടെ ഗവണ്‍മെന്റ് സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്റ് കാസര്‍കോട് ഒന്നാം സ്ഥാനത്തെത്തി. ഇതേയിനത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവനന്തപുരം ജി.ജി.എച്ച്.എസ്.എസ് കോട്ടണ്‍ഹിള്‍ സ്‌കൂള്‍ നാല് എ പ്ലസ് ഉള്‍പ്പെടെ 20 പോയിന്റുമായി ഒന്നാംസ്ഥാനത്തെത്തി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മൂന്ന് എ പ്ലസ് ഉള്‍പ്പെടെ 15 പോയിന്റുകള്‍ സ്വന്തമാക്കി കോഴിക്കോട് എച്ച്.എസ്.എസ് ഫോര്‍ ഹാന്‍ഡികാപ്ഡ്, ജി.എം ജി.എച്ച്.എസ്.എസ് പട്ടം തിരുവനന്തപുരം, ചേര്‍ത്തല ഗവ. ഗേള്‍സ് എച്ച്.എസ്.എസ് എന്നീ സ്‌കൂളുകള്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. യു.പി വിഭാഗത്തില്‍ തിരുവനന്തപുരം വര്‍ക്കല ലൈറ്റ് ടു ദ ബ്ലൈന്‍ഡ്, ഗവ. സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡ് ഒളശ്ശ (കോട്ടയം), കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ് വള്ളിക്കാപ്പറ്റ ( മലപ്പുറം), കാലിക്കറ്റ്എച്ച്.എസ്.എസ് ഫോര്‍ ഹാന്‍ഡികാപ്ഡ്, കോട്ടത്തറ(കോഴിക്കോട്) സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ആലുവ (എറണാകുളം) എന്നീ സ്‌കൂളുകള്‍ 20 വീതം പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനത്തുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് ചെറുവന്നൂര്‍ ജി.വി.എച്ച്.എസ്.എസ് മൂന്ന് എ പ്ലസോടെ രണ്ടാംസ്ഥാനം സ്വന്തമാക്കിയപ്പോള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ തിരുവനന്തപുരം പട്ടം ജി.എം.എച്ച്.എസ്.എസ്, ചേര്‍ത്തല ഗവ. ഗേള്‍സ് എച്ച്.എസ്.എസ് എന്നിവ മൂന്ന് എ പ്ലസ് ഉള്‍പ്പെടെ 15 പോയിന്റുകള്‍ സ്വന്തമാക്കി രണ്ടാംസ്ഥാനത്തെത്തി. ശ്രവണ വൈകല്യമുള്ളവരുടെ സ്‌കൂള്‍ വിഭാഗത്തില്‍ വയനാട് സെന്റ് റോസിലോസ് സ്‌കൂള്‍ ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ് ഏഴ് എ ഗ്രേഡ് ഉള്‍പ്പെടെ 35 പോയിന്റോടെ ഒന്നാംസ്ഥാനത്തെത്തി.
ആറ് എ ഗ്രേഡോടെ മാര്‍ത്തോമ ജി.എസ്.എസ് കാസര്‍കോടും ഡോണ്‍ബോസ്‌കോ കണ്ണൂരും രണ്ടാംസ്ഥാനം സ്വന്തമാക്കി. ഇവര്‍ക്ക് 33 പോയിന്റുകള്‍ വീതം ലഭിച്ചു. ശ്രവണ വൈകല്യമുള്ളവരുടെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കാസര്‍കോട് ചെര്‍ക്കള മാര്‍ത്തോമ ജി.എച്ച്.എസ് ഫോര്‍ ഡെഫ്, വയനാട് സെന്റ് റോസിലോസ് സ്‌കൂള്‍, ഡോണ്‍ബോസ്‌കോ കണ്ണൂര്‍ എന്നിവ ആറ് എ ഗ്രേഡോടെ ഒന്നാംസ്ഥാനത്തെത്തി. ഇവര്‍ക്ക് 30 പോയിന്റുകള്‍ വീതമാണ് ലഭിച്ചത്. കോഴിക്കോട് കരുണ സ്‌കൂള്‍, എറണാകുളം സെന്റ് ക്‌ളാരി ഓറല്‍ സ്‌കൂള്‍ ഫോര്‍ ഡെഫ്, കോട്ടയം എച്ച്.എസ്.എസ് ഫോര്‍ ദ ഡെഫ് എന്നിവ രണ്ടാംസ്ഥാനത്തെത്തി.
ഒപ്പനയില്‍ കുത്തക
തകര്‍ത്ത് പത്തനംതിട്ട
ആലപ്പുഴ: ഒപ്പനയില്‍ മലബാറിന്റെ കുത്തക തകര്‍ത്ത് പത്തനംതിട്ട കിരീടം ചൂടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ശ്രവണ വൈകല്യമുള്ളവര്‍ക്കായി നടത്തിയ മത്സരത്തില്‍ മനക്കാല സി.എസ്.ഐ.എച്ച്.എസ്.എസിലെ കുട്ടികളാണ് കിരീടം ചൂടിയത്.
കഴിഞ്ഞ തവണ തിരുവല്ലയില്‍ നടന്ന കലോത്സവത്തില്‍ എ ഗ്രേഡ് മാത്രമാണ് ഈ സ്‌കൂളിന് ലഭിച്ചിരുന്നത്. പത്തോളം ടീമുകള്‍ മത്സരിച്ച ഈ ഇനത്തില്‍ മുന്‍ ചാംപ്യന്‍മാരായ മലപ്പുറത്തെ അട്ടിമറിച്ചാണ് വിജയം തിരിച്ചുപിടിച്ചത്. കണ്ണൂര്‍ സ്വദേശിയായ സിറാജിന്റെ ശിക്ഷണത്തിലാണ് കുട്ടികള്‍ പരിശീലനം നടത്തിയത്. നിത്യ, ആര്യാ ചന്ദ്രന്‍, ആര്യ എന്‍.വി, അഫ്‌സാന, ബിന്‍സി, വിഷ്ണുപ്രിയ, ദാമിനി എന്നിവരാണ് ടീമിലെ അംഗങ്ങള്‍.
താരങ്ങളായി അട്ടപ്പാടിയിലെ കുരുന്നുകള്‍
ആലപ്പുഴ: അട്ടപ്പാടിയിലെ കുരുന്നുകള്‍ സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവ വേദിയില്‍ താരങ്ങളായി.
മത്സര വേദിയോ കാണികളെയോ കാണാന്‍ കഴിയാതെ അവര്‍ ആടിയും പാടിയും അരങ്ങു തകര്‍ത്തു. ഒടുവില്‍ വിജയം കൈപ്പിടിയിലൊതുക്കി. അട്ടപ്പാടിയില്‍ കടുത്ത പട്ടിണിയും ദുരിതവുമുള്ള സമയത്താണ് ഇവരെ തനിക്ക് പരിശീലനത്തിനായി ലഭിച്ചതെന്ന് അന്ധനായ ജോണ്‍ മാഷ് പറഞ്ഞു. ജീവിതസാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇവരെ പിന്നീട് പട്ടണത്തിലെ സ്‌കൂളിലേക്ക് കൊണ്ടുവരികയായിരുന്നു. ഒപ്പം നല്ല വിദ്യാഭ്യാസം നല്‍കുകയെന്ന ആഗ്രഹത്താല്‍ ഇവരെ പെരിന്തല്‍മണ്ണയിലെ ദീപാലയം സ്‌കൂളില്‍ ചേര്‍ത്തു. പത്തോളം കുട്ടികളാണ് ഇത്തരത്തില്‍ ആദിവാസി ഊരുകളില്‍ നിന്ന് പട്ടണത്തിലെ സ്‌കൂളില്‍ ചേര്‍ന്നുപഠിക്കുന്നത്. ഇവര്‍ക്കുവേണ്ട മുഴുവന്‍ സഹായങ്ങളും സ്‌കൂള്‍ അധികൃതര്‍ നല്‍കുന്നുണ്ട്. പദ്യപാരായണത്തിലും കഥാപ്രസംഗത്തിലും ലളിത ഗാനത്തിലും ഉശിരന്‍ പ്രകടനമാണ് ഇവര്‍ നടത്തിയത്. പദ്യപാരായണത്തില്‍ അട്ടപ്പാടിയിലെ ആനക്കല്ല് ഊരില്‍നിന്നെത്തിയ മല്ലന്‍ - മല്ലി ദമ്പതികളുടെ മകനായ അജിത്തിന്റെ പ്രകടനം ശ്രദ്ധേയമായി. ഈ ഇനത്തില്‍ എ ഗ്രേഡ് നേടിയ അജിത്തിന് ഇനിയും രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. ആലപ്പുഴയില്‍ നടക്കുന്ന കലോത്സവത്തില്‍ അട്ടപ്പാടിയില്‍ നിന്നുള്ള ദര്‍ശന വൈകല്യം ബാധിച്ച ഏഴു കുട്ടികളാണ് മികച്ച വിജയം കരസ്ഥമാക്കിയത്.
പദ്യംചൊല്ലി ഫാരിസ് നടന്നുകയറിയത് വിജയപീഠത്തിലേക്ക്
ആലപ്പുഴ: ആദ്യമായി മത്സരിച്ചപ്പോള്‍ തന്നെ സമ്മാനം കിട്ടി. ഒപ്പം ഗ്രേസ് മാര്‍ക്കും. മുഹമ്മദ് ഫാരിസിന് ആഹ്ലാദം അടക്കാന്‍ കഴിയുന്നില്ല. ഹൈസ്‌കൂള്‍ വിഭാഗം പദ്യ പാരായണത്തിലാണ് ഫാരിസ് വിജയം കൊയ്തത്. മങ്കട ഇരവിപുറം ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
ജന്മനാ ദര്‍ശന വൈകല്യമുള്ള ഫാരിസ് കവി കുരീപ്പുഴ ശ്രീകുമാറിന്റെ വരികളാണ് ആലപിച്ചത്.
അപ്പീല്‍:
ജാഗ്രതയോടെ
സംഘാടകര്‍
ആലപ്പുഴ: കലോത്സവത്തിലെ പരാതി പരിഹരിക്കാന്‍ സംഘാടകര്‍ തികഞ്ഞ ജാഗ്രതകാട്ടി. കിട്ടിയ അപ്പീലുകള്‍ കൃത്യതയോടെ തീര്‍പ്പാക്കാന്‍ കഴിഞ്ഞത് സംഘാടക മികവായി.
ആറ് പരാതികളാണ് അപ്പീല്‍ സമിതിക്കുമുന്നില്‍ എത്തിയത്. ഇതില്‍ ആറും പരിഹരിച്ചു. പദ്യപാരായണം(3), ദേശഭക്തിഗാനം(1), ലളിതഗാനം(1), ബാന്റ്‌മേളം(1) എന്ന ക്രമത്തിലാണ് അപ്പീലിന്റെ എണ്ണം.
മാപ്പിളപ്പാട്ടില്‍ മുഹമ്മദ് ആഷിഖ്
ആലപ്പുഴ: കാലില്‍ താളമിട്ട് അകക്കണ്ണുതുറന്നുപാടിയ മുഹമ്മദ് ആഷിഖ് സ്‌പെഷല്‍ കലോത്സവത്തിലെ മാപ്പിളപ്പാട്ടിന്റെ സുല്‍ത്താനായി.
മലപ്പുറത്തെ ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയാണ്. മുണ്ടപ്ര മുഹമ്മദ് മാസ്റ്ററുടെ വരികളാണ് ആലപിച്ചത്. ഇത് മൂന്നാംതവണയാണ് സംസ്ഥാനതല കലോത്സവത്തില്‍ ആഷിഖ് പങ്കെടുക്കുന്നത്. ഇഷ്ടയിനമായ മാപ്പിളപ്പാട്ടിനൊപ്പം ലളിതഗാനം, കവിതാപാരായണം എന്നിവയിലും ഈ കൊച്ചുമിടുക്കന്‍ എ ഗ്രേഡ് നേടി.
വിജയികള്‍
ആലപ്പുഴ: സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍. മത്സര ഇനം, വിഭാഗം, വിജയിയുടെ പേര്, സ്‌കൂള്‍ എന്ന ക്രമത്തില്‍
പദ്യപാരായണം (ഹിയറിങ് ഇംപയേര്‍ഡ്): ശ്രീഷ്ണു സി.ബി (സെന്റ് റോസല്ലോസ് സ്‌കൂള്‍ ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ്), സോളമന്‍ ഷാജി (ഒ.എല്‍.സി ഡഫ് സ്‌കൂള്‍, മണ്ണക്കനാട്), അനാമിക പി.എസ് (റഹ്മാനിയ്യ സ്‌കൂള്‍ ഫോര്‍ ദി ഡഫ് ആന്‍ഡ് ഡംപ്, ഇരിട്ടി). പദ്യപാരായണം മലയാളം (ഹിയറിങ് ഇംപയേര്‍ഡ്) എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ്: റോസമ്മ. ബി (എച്ച്.എസ്.എസ് ഫോര്‍ ദി ഡഫ്, അസിസി മൗണ്ട്, നീര്‍പ്പാറ), റിയാ ബിനോയ് (സെന്റ് റോസല്ലോസ് സ്‌കൂള്‍ ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ്), അസ്തിക്.എം (സെന്റ് ക്ലയര്‍ ഓറല്‍ സ്‌കൂള്‍ ഫോര്‍ ദ ഡഫ്). പദ്യപാരായണം മലയാളം (ഹിയറിങ് ഇംപയേര്‍ഡ്) എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് 20 ഡിബി മുകളില്‍: മുഹമ്മദ് സിയാദ്.എന്‍(അസിസി സ്‌കൂള്‍ ഫോര്‍ ദി ഡഫ്), എബിന്‍ സണ്ണി (സെന്റ് ക്ലയര്‍ ഓറല്‍ സ്‌കൂള്‍ ഫോര്‍ ദി ഡഫ്), മിന്നു സിറിയക് (സെന്റ് റോസല്ലസ് സ്‌കൂള്‍ ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ്). ദേശീയ ഗാനം (ഹിയറിങ് ഇംപയേര്‍ഡ്): ദേവിദര്‍ശന. കെ (ജ്യോതിഭവന്‍ സ്‌കൂള്‍ ഫോര്‍ ദി ഹിയറിങ് ഇംപയേര്‍ഡ്, ചയ്യോത്ത്), ലിബിന്‍ പൗലോസ് (സെന്റ് ക്ലയര്‍ ഓറല്‍ സ്‌കൂള്‍ ഫോര്‍ ദി ഡഫ്), ജിഷ്ണു. പി (അസിസി സ്‌കൂള്‍ ഫോര്‍ ദി ഡഫ്, പാലച്ചോട്). ദേശീയ ഗാനം എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ്: ഷിനോയ് ആന്റണി (എച്ച്.എസ്.എസ് ഫോര്‍ ദി ഡഫ്, അസിസി മൗണ്ട്, നീര്‍പ്പാറ), അസ്തിക്.എം (സെന്റ് ക്ലയര്‍ ഓറല്‍ സ്‌കൂള്‍ ഫോര്‍ ദ ഡഫ്), ആതിര. കെ (ഡോണ്‍ ബോസ്‌കോ സ്പീച്ച് ആന്‍ഡ് ഹിയറിങ് സ്‌കൂള്‍ കാരക്കുണ്ട്, കണ്ണൂര്‍).
ഗ്രൂപ്പ് ഡാന്‍സ് (മെന്റലി ചലഞ്ച്ഡ്): സാറാ ഏലിയാസ് (നിര്‍മല സദന്‍), അനിതാ ശേഖരന്‍(സാന്‍ജോസ് വിദ്യാലയ, ഏറ്റുമാനൂര്‍), വിമല്‍ ജോസ് (ഫാ. ടെസ്സാ സ്‌പെഷല്‍സ്‌കൂള്‍ ഫോര്‍ എം ആര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."