കൈക്കൂലി: ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു
തൊടുപുഴ: പിതാവിന്റെ മരണാനന്തര ചടങ്ങിനിടെ തളര്‍ന്ന് അവശനായ അന്ധനായ യുവാവുമായി ആശുപത്രിയിലെത്തിയവരോട് അപമര്യാദയായി പെരുമാറുകയും ചികിത്സിക്കാന്‍ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ പുറ്റടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോ. ടിജുവിനെ സസ്പെന്‍ഡ് ചെയ്തു. ആരോപണം സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസറോട് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ റിപ്പോര്‍ട്ട് തേടിയിരുന്നു. ഡോക്ടര്‍ക്കെതിരായ വാര്‍ത്ത കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലാണ് പ്രചരിച്ചത്.
പുറ്റടി മൂലയില്‍ വീട്ടില്‍ രജീബാണ് പിതാവിന്റെ മരണാനന്തര ചടങ്ങിനിടയില്‍ തളര്‍ന്നു വീണത്. ഇയാളേയും കൊണ്ട് സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍ മോശമായ നിലയില്‍ സംസാരിക്കുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പരാതി. ക്വാര്‍ട്ടേഴ്സില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ആശുപത്രിയിലെത്തിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഈ ദൃശ്യങ്ങളാണ് വൈറലായത്. ഡോ. ടിജുവിന്റെ ഭാര്യയും ഇവിടെ ഡോക്ടറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."