യൂറാബിയാ ഫോബിയയില്‍ യൂറോപ്പ്
നാസിസത്തേക്കാളും കമ്മ്യൂണിസത്തെക്കാളും പാശ്ചാത്യസംസ്‌കാരത്തിനു ഭീഷണി ഇസ്‌ലാമിക മൗലികവാദമാണെന്ന സ്വപ്നരോഗം കുറച്ചുകാലമായി അമേരിക്കയിലും യൂറോപ്പിലും വളര്‍ന്നുവരികയുണ്ടായി. സെപ്റ്റംബര്‍ 17 നു മുന്‍പു തന്നെ, അറ്റ്‌ലാന്റിക്കിനു ചുറ്റുമുള്ള യാഥാസ്ഥിതിക ചിന്തകന്മാരും ബുദ്ധിജീവികളും ഇങ്ങനെയൊരു 'വിപത്തിനെ'പ്പറ്റി ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു.
ആസൂത്രിതവും നിരന്തരവുമായ ഇസ്‌ലാമികവല്‍ക്കരണപ്രക്രിയയുടെ ഫലമായി സാംസ്‌കാരികമായി ഊര്‍ദ്ധശ്വാസം വലിക്കുന്ന, അന്തിമവിധി ഏറ്റുവാങ്ങാനായി കാത്തിരിക്കുന്ന, അപഹരിതഭൂഖണ്ഡമായാണ് അവര്‍ യൂറോപ്പിനെ ചിത്രീകരിച്ചത്. ഈ പുതിയ ഇസ്‌ലാമികവല്‍ക്കൃത യൂറോപ്പ്യന്‍ സംസ്‌കാരത്തെ വിഷാദാത്മകമായി അവര്‍ 'യൂറാബിയ' എന്നു വിളിച്ചു.
ഇത്തരം വിഷാദാത്മകദീക്ഷകള്‍ ഫാസിസ്റ്റ് മാര്‍ജിനുകളില്‍ ഒതുങ്ങിനിന്നില്ല. യുറാബിയയ്ക്കു കുറേക്കൂടി വിപുലമായ അതിരുകളുണ്ടായി. ഫ്രാന്‍സിലെ ഭക്തി വേദാന്തദര്‍ശനമായ ചീൗ്‌ലമൗ് ജവശഹീീെുവ്യ യെയും ഡെയ്‌ലി മെയ്‌ലിന്റെ കോളമിസ്റ്റായ മെലാനി ഫിലിപ്പിനെപ്പോലെ തീവ്രനിലപാടുകാരായ പുരോഗമനചിന്താഗതിക്കാരെയും നിയാല്‍ ഫര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗില്‍ബര്‍ട്ട് പോലുള്ള പ്രശസ്ത ചരിത്രകാരന്മാരെയും അമേരിക്കയിലെ ഒട്ടുമിക്ക യാഥാസ്ഥിതിക ക്രൈസ്തവ ബുദ്ധിജീവികളെയും ഉള്‍ക്കൊള്ളുന്ന ഒരു ബ്ലാക്ക് ഡൈമണ്ട് കൂടാരമാണത് ഇന്ന്. 'തീവ്രവാദ'ത്തിനെതിരേയുള്ള യുദ്ധത്തിന്റെ ഫ്രെയിം വര്‍ക്കുകള്‍ നിര്‍വ്വഹിച്ചത് ഇവരൊക്കെയാണ്.
യുറാബിയയെ ഏറ്റവും ആദ്യം പുറത്തിറക്കിയത് പ്രമുഖ ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകയും 'ഇസ്‌ലാമിക ഭീഷണി'ക്കെതിരായ സ്വയം പ്രഖ്യാപിത മിസ്റ്റിക് പ്രവാചകയുമായ ഓരിയാന ഫെല്ലാസിയാണ്. 2005 ജൂണിലെ വാള്‍സ് സ്ട്രീറ്റ് ജേണലില്‍ അവര്‍ അതിനു തുടക്കമിട്ടു.
അതിങ്ങനെയായിരന്നു: 'യൂറോപ്പ് ഇനിയും യൂറോപ്പ് ആയിരിക്കില്ല. ഇനിയതു യൂറാബിയ എന്നറിയപ്പെടും. ഇസ്‌ലാമിന്റെ ഒരു കോളനി. യൂറോപ്യന്‍ ജനതയോടുള്ള ഇസ്‌ലാമിന്റെ ആക്രമണം വെറും പദാര്‍ഥികമല്ലെന്നോര്‍ക്കണം; മാനസികവും സാംസ്‌കാരികവുമാണത്.' (ഠൗിസൗ ഢമൃമറമൃമഷമി, ജൃീുവല േീള ഉലരഹശില മി ശിലേൃ്ശലം ംശവേ ഛൃശമിമ എമഹഹമരശ, ണമഹഹ ടൃേലല േഖീൗൃിമഹ 23, ഖൗില 2005).
സെപ്റ്റംബര്‍ 17 നുശേഷം ഇസ്‌ലാമിക് ഫാസിസത്തിനെതിരായ യുദ്ധത്തിലാണു ഫെല്ലാസി. അവരുടെ ഠവല ഞമഴല മിറ വേല ജൃശറല, ഠവല എീൃരല ീള ഞലമീെി എന്നീ കൃതികള്‍ ഇസ്‌ലാമികവിരുദ്ധതയുടെ വേദഗ്രന്ഥങ്ങളാണ്. ജന്‍മഗേഹമായ ഇറ്റലിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കൃതികളാണിവ. ഫ്രാന്‍സിലും സ്വിറ്റ്‌സര്‍ലന്റിലും ഇറ്റലിയിലും ഇസ്ലാമിനെ അവഹേളിച്ചതിന്റെ പേരില്‍ അവര്‍ക്കെതിരേ കേസുണ്ട്.
കനേഡിയന്‍ കോളമിസ്റ്റായ മാര്‍ക്ക് സ്‌റ്റൈയിന്‍ യുറാബിയയില്‍ ഇഴചേരുന്നത് ഇങ്ങിനെയാണ്: 'പാശ്ചാത്യലോകമെന്ന് ഇന്നു നാം വിളിക്കുന്ന ഭൂസമൂഹം ഈ നൂറ്റാണ്ടിനെ അതിജീവിക്കുകയില്ല. അതിലധികവും നമ്മുടെ ജീവിതകാലത്തുതന്നെ നിഷ്‌ക്രമിക്കും. സാംസ്‌കാരികമായ ആത്മവിശ്വാസത്തിന്റെ അഭാവവും താഴ്ന്നുവരുന്ന പ്രത്യുല്‍പാദനിരക്കുമാണ് യൂറോപ്പിന്റെ ഈ പതനത്തെ സുഗമമാക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍, സംശയിക്കേണ്ടതില്ല വളരെ അടുത്തുള്ള പശ്ചിമേഷ്യയിലെയും പൂര്‍വേഷ്യയിലെയും മുസ്‌ലിംരാജ്യങ്ങളാണ്.' (ങമൃസ ടല്യേി, ണമഹഹ ടൃേലല േഖീൗൃിമഹ 4, ഖമിൗമൃ്യ 2006).
അമേരിക്കന്‍ എഴുത്തുകാരനും കത്തോലിക് ദൈവശാസ്ത്രചിന്തകനുമായ ജോര്‍ജ് വീഗല്‍ പറയുന്നത് ഇങ്ങനെയാണ്: 'യൂറോപ്പിന്റെ സാംസ്‌കാരികാധഃപതനം ആര്‍ക്കും വേണ്ടാത്ത ഹ്യൂമനിസത്തിന്റെ ഫലമായി സംഭവിച്ചതാണ്. ആത്മാവിന്റെ രോഗമാണത്. ക്രിസ്ത്യന്‍ മുല്യങ്ങള്‍ അംഗീകരിക്കാത്തതിന്റെ ശിക്ഷ. (ഏലീൃഴല ണലശഴമഹ, ക െഋൗൃീുല ഉശ്യശിഴ, ഋൗൃീുല ശി ഛൗഹേീീസ, ങമൃരവ 2005).
യൂറാബിയെപ്പറ്റിയുള്ള ഇത്തരം ഭീതികള്‍ ചരിത്രത്തിനു പുത്തരിയല്ല. ജര്‍മന്‍ചിന്തകനായ ഓസ് വാള്‍ഡ് സ്‌പെന്‍ഗ്ലര്‍ തന്റെ ഠവല ഉലരഹശില ീള വേല ണലേെ എന്ന കൃതിയില്‍ യൂറോപ്പിന്റെ ആസന്ന മരണത്തെ പ്രവചിച്ചിട്ടുണ്ട്.
വേറൊരു വശമുണ്ടിതിന്, യൂറോപ്പ്യന്‍ ചിന്തകരുടെ ഇത്തരം ഫോബിയകള്‍ക്കു വളംവച്ചുകൊടുക്കുന്ന ഇസ്‌ലാമിക ഗ്രൂപ്പുകള്‍ യൂറോപ്പില്‍ ധാരാളമുണ്ടെന്നതാണത്. അല്‍ മുഹാജിറൂന്‍ എന്ന ഒരു യൂറോപ്യന്‍ ഇസ്‌ലാമിക ഗ്രൂപ്പ് ഉദാഹരണം. 2004 ജനുവരിയില്‍ ഒരു ലണ്ടന്‍ പ്രസ് കോണ്‍ഫറന്‍സില്‍ അതിന്റെ വക്താക്കള്‍ ഉറക്കെ പറഞ്ഞതിതാണ്: 'ജിഹാദ് കാട്ടുതീപോലെ പരക്കുന്നു. കോണ്‍സ്റ്റാന്റിനേപ്പിള്‍ വീണുകഴിഞ്ഞു. ഇനി റോമാണ്. (ഖീവി ൗുീേി, ഘീിറീി ഞല്ശലം ീള യീീസ,െ ഢീഹ. 26, ചീ 2, 22, ഖമിൗമൃ്യ 2004).
ഇത്തരക്കാര്‍ക്കു യൂറോപ്പില്‍ ഒരു വേരുമില്ലെന്ന കാര്യം വേറെ. ഫ്രാന്‍സിലെ ഇന്റലിജന്‍സ് സര്‍വീസിന്റെ ഡയറക്ടര്‍ ജനറലായ ഫസ്‌കാള്‍ മെയില്‍ഹോസ് പറഞ്ഞത് ഫ്രാന്‍സിലെ രണ്ടു ലക്ഷത്തോളം മുസ്‌ലംകളില്‍ വെറും 5000 പേര്‍ മാത്രമാണ് ഇസ്‌ലാമിക മൗലികവാദത്തില്‍ വിശ്വസിക്കുന്നതെന്നാണ്. അവരില്‍ത്തന്നെ നാലിലൊരു ഭാഗത്തിനേ ഇസ്‌ലാമിക തീവ്രവാദവുമായി ബന്ധമുള്ളൂ. യൂറോപ്പിലെ ഇസ്‌ലാമിക നവോത്ഥാനചിന്തകനായ താരിക് റമദാന്‍ പറയുന്നത് മൊത്തം യൂറോപ്യന്‍ മുസ്‌ലിംകളില്‍ 0.5 ശതമാനം മാത്രമേ സലഫി ഗ്രൂപ്പുകളെ പ്രതിനിധാനം ചെയ്യുന്നുള്ളൂവെന്നാണ്.
എന്നാലും ഇസ്‌ലാമെന്നത് എന്നും ക്രിസ്ത്യന്‍ ചിന്തകരുടെ ഉറക്കം കെടുത്തുന്നു. നാസി ചിന്തകനെന്നു പേരുകേട്ട വ്‌ളാംസ് ബ്ലോക്ക് ഒരു ലിബറല്‍ ഇസ്രായേലി പത്രമായ ഒമൃല്വേ നോടു പറഞ്ഞത് ശ്രദ്ധിക്കേണ്ടതാണ്. കമ്യൂണസിത്തിനുശേഷം പടിഞ്ഞാറിന്റെ ഏറ്റവും വലിയ ഭീഷണി ഇസ്‌ലാമിക മൗലികവാദമാണ്. 25-30 മില്ല്യണ്‍ മുസ്‌ലിംകള്‍ യൂറോപ്യന്‍ മണ്ണിലുണ്ടെന്നു മറക്കരുത്. അതൊരു ഭീഷണിയാണ്. സത്യത്തില്‍ അതൊരു ട്രോജന്‍ കുതിരയാണ്. (ഒമഹൃല്വേ, 28 അൗഴൗേെ 2005).
യൂറാബിയ എന്ന ആശയത്തിന്റെ മുഖ്യപ്രചാരകയായ മെലാനി ഫിലിപ്‌സിന്റെ അഭിപ്രായത്തില്‍ സാംസ്‌കാരികവൈവിധ്യമെന്നതു വിനാശകരമായ സിദ്ധന്തമാണ്. 'ആദ്യം അതു നിരാകരിക്കുകയാണു ചെയ്യേണ്ടത്. എന്നിട്ട് ബ്രിട്ടീഷ് മൂല്യങ്ങളും ബ്രിട്ടീഷ് എൈഡന്റിറ്റിയും അരിക്കിട്ടുറപ്പിക്കുക. മുസ്‌ലിംകള്‍ ഇവിടെ വിലമതിക്കേണ്ട ഒരു ന്യൂനപക്ഷമാവാം. പക്ഷേ, അവര്‍ ഭൂരിഭക്ഷത്തിന്റെ നിയങ്ങള്‍ക്കു വിധേയരായേ പറ്റൂ. (ങലഹ അിശ ജവശഹശു,െ ണവ്യ എൃമിരശ െആൗൃിശിഴ, ഉമശഹ്യ ങമശഹ 7, ചീ്‌ലായലൃ 2005).
വേറൊരു യൂറാബിയ ഫോബിയാക് എഴുതുന്നു: 'ബ്രിട്ടീഷ് പൊതുസമൂഹം നിലവാരം പുലര്‍ത്താത്ത മുസ്‌ലിംകളെ യൂറോപ്പില്‍നിന്നു പറഞ്ഞയക്കണം. ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം അവരെ നാടു കടത്തണം.' (ആൃൗരല ആമംലൃ,ഞമരല മിറ രഹമ,ൈ ഘീിറീി, ഢീഹ 46, ചീ.1, 2004).യാഥാസ്ഥിതിക ഇംഗ്ലീഷ് ചരിത്രകാരനായ നിയാള്‍ ഫര്‍ഗൂസന്‍ തന്റെ യുറാബിയ എന്ന ലേഖനത്തില്‍ യൂറോപ്പിന്റെ ക്രൈസ്തവധര്‍മ നിരാകരണത്തിന്റെ ഭവിഷത്തുകളെപ്പറ്റിയും സെക്യുലറിസമെന്ന സംസ്‌കാരത്തിന്റെ നിരാസത്തെപ്പറ്റിയും ഏറെ വാചാലനാകുന്നു. ഗിബ്ബന്റെ 'ഡിക്ലൈന്‍ ആന്‍ഡ് ഫോള്‍ ഒഫ് റോമന്‍ എംബയര്‍' എന്ന കൃതിയുടെ ചുവടുപിടിച്ച് അദ്ദേഹം പറയുന്നു,'ഈ അടുത്തകാലത്ത് ഓക്‌സഫഡ് കോളജില്‍ ഇസ്‌ലാമികപഠനങ്ങള്‍ക്കായി ഒരു വകുപ്പ് ആരംഭിച്ചത് തകര്‍ന്നുകൊണ്ടിരിക്കുന്ന ക്രിസ്തുമതത്തിലേയ്ക്കുള്ള മറ്റൊരു ഇസ്ലാമിക നുഴഞ്ഞുകയറ്റമാണ്.' (ചശമഹ എലൃഴൗലെൃ, ചലം ഥീൃസ ഠശാല,െ 4, അുൃശഹ 2004).
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."