നോട്ട് പിന്‍വലിക്കല്‍ ദുരിതം: മമത രാഷ്ട്രപതിയെ കാണും
ന്യൂഡല്‍ഹി: നോട്ടു പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയെ കാണുന്നുണ്ട്.താന്‍ രാഷ്ട്രപതിയെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ ധരിപ്പിച്ചുവെന്നും മമത വ്യക്തമാക്കി. ഉടന്‍ തന്നെ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും.
16നോ 17നോ അദ്ദേഹത്തെ കാണാന്‍ അനുമതി ലഭിച്ചതായും മമത അറിയിച്ചു. കള്ളപ്പണക്കാര്‍ക്കെതിരേ എന്ന വ്യാജേന മോദി രാജ്യത്തെ ജനങ്ങള്‍ക്കുമേല്‍ ദുരിതം അടിച്ചേല്പിക്കുയായിരുന്നുവെന്ന് മമത കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെയാണ് നോട്ട് അസാധുവാക്കലും തുടര്‍ന്നുള്ള നടപടികളുമുണ്ടായത്. കൊല്‍ക്കത്തയിലെ ബാങ്കുകള്‍ക്കു മുന്നില്‍ പഴയ നോട്ടുകള്‍ മാറ്റിവാങ്ങാനായി വന്നവരുടെ പ്രയാസങ്ങള്‍ നേരിട്ടറിയാന്‍ മമത എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."