HOME
DETAILS
MAL
യു.എസ് തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ നടന്നത് 200 വംശീയ ആക്രമണങ്ങള്‍
backup
November 13 2016 | 19:11 PM
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ 200 വംശീയ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് വംശീയ ആക്രമണങ്ങള്‍ വ്യാപകമായതെന്ന് സതേണ്‍ പോവെര്ടി ലോ സെന്റര്‍ (എസ്.പി.എല്‍.സി) പറഞ്ഞു. ഒരോ ദിവസവും എത്ര ആക്രമണങ്ങള്‍ നടന്നുവെന്ന് വ്യക്തമല്ല.
എന്നാല്‍ ഇത്തരത്തില്‍ 200 ലേറെ പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്ന് വംശീയ ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കുന്ന സംഘടന പറഞ്ഞു. ആക്രമണങ്ങളില്‍ ഭൂരിഭാഗവും മുസ്ലിംകള്ക്ക് നേരെയായിരുന്നു.
ട്രംപിന്റെ വിജയം വെള്ളക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നതും വര്‍ണവിവേചനം രൂക്ഷമായതായും സംഘടന പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."