പൗരാണിക നഗരം നിംറൂദ് ഐ.എസില്‍ നിന്ന് മോചിപ്പിച്ചു
ബഗ്ദാദ്: മൗസിലിനു സമീപത്തെ പൗരാണിക നിംറൂദ് നഗരം ഐ.എസില്‍ നിന്ന് മോചിപ്പിച്ചു. രണ്ടു വര്‍ഷം മുമ്പ് ഐ.എസ് പിടിച്ചെടുത്ത നഗരമാണ് കഴിഞ്ഞ ദിവസം മോചിപ്പിച്ചത്. ശില്പങ്ങളുടെയും പൗരാണിക നിര്‍മിതികളുടെയും പ്രദേശമാണ് നിംറൂദ്. ബി.സി 13ാം നൂറ്റാണ്ടിലാണ് ഇവിടത്തെ ശില്പങ്ങള് നിര്‍മിച്ചത്. ഇതിലേറെയും ഐ.എസ് തകര്‍ത്തിരുന്നു. ശില്പങ്ങളുംമറ്റും തകര്‍ക്കുന്ന ദൃശ്യം ഐ.എസ് പുറത്തുവിടുകയും ചെയ്തിരുന്നു.
പൗരാണിക നിര്‍മിതികള്‍ തകര്‍ത്തത് യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന് യു.എന്‍ പറഞ്ഞു. പ്രതിമകളും ദര്‍ഗകളും അനുവദിക്കില്ലെന്ന നിലപാടുകാരാണ് ഐ.എസുകാര്‍. പ്രദേശത്തെ പണ്ഡിതരുടെ ദര്‍ഗകളും ഐ.എസ് തകര്‍ത്തിരുന്നു. മൗസിലില്‍ നിന്ന് 30 കി.മി തെക്ക് കിഴക്ക് ദിശയിലാണ് നിംറൂദ്. ഐ.എസിന്റെ ഇറാഖിലെ തലസ്ഥാനമായ മൗസില്‍ പിടിക്കാന്‍ സൈന്യം മാസത്തിലേറെയായി കടുത്ത ആക്രമണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."