HOME
DETAILS

പ്രതിസന്ധി മറികടക്കാം, മോദിക്ക് ധനമന്ത്രിയുടെ നാല് ഉപദേശങ്ങള്‍

  
backup
November 13 2016 | 19:11 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%95%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%82-%e0%b4%ae

തിരുവനന്തപുരം:500, 1000 രൂപാനോട്ടുകള്‍ പിന്‍വലിച്ചതോടെ നാട്ടിലാകെ അരാജകത്വമായെന്ന് ധനമന്ത്രി തോമസ് ഐസക്. സ്ഥിതി ഇത്ര ഭീകരമാകുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു. കൂലികൊടുക്കാന്‍ കാശില്ലാത്തതുകൊണ്ട് പണികളെല്ലാം നിന്നു. പണിയും കൂലിയും ഇല്ലാത്തതു കൊണ്ട് തൊഴിലാളികളുടെ വീടുകള്‍ പട്ടിണിയായി. ആളുകളുടെ മുഖ്യതൊഴില്‍ ബാങ്കുകളുടെ മുന്നില്‍ ക്യൂ നില്‍ക്കലാണ്. ഏറിയാല്‍ 4000 രൂപ പിന്‍വലിക്കാം. കടകള്‍ തുറന്നിട്ടെന്തിനാണെന്ന് പലവ്യാപാരികളും ചോദിക്കുന്നു.
ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല കടയടപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. പല കല്യാണങ്ങളും മാറ്റിവെച്ചുകഴിഞ്ഞു. ജനം പെരുവഴിയില്‍ അലയുമ്പോഴാണ് ഉള്ള സഹകരണബാങ്കുകള്‍ കൂടി പൂട്ടിക്കാന്‍ ബി.ജെ.പിക്കാര്‍ ഇറങ്ങിയിരിക്കുന്നത്. സഹകരണബാങ്കില്‍ കള്ളപ്പണം ആരെങ്കിലും ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രണ്ടാഴ്ച കഴിഞ്ഞാലും അതവിടെ തന്നെ കാണും. ഇപ്പോള്‍ തന്നെ അത് പൂട്ടിക്കണോയെന്നും അദ്ദേഹം ചോദിച്ചു.
സാഹചര്യം മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിന് തോമസ് ഐസക് നാല് മാര്‍ഗങ്ങളും ഉപദേശിച്ചു. പ്രധാനമന്ത്രി നാടുചുറ്റല്‍ അവസാനിപ്പിച്ച്  ഇന്ത്യയില്‍ തിരിച്ചെത്തണം.  30-ാം തിയതി വരെയെങ്കിലും റദ്ദാക്കിയ നോട്ടുകള്‍ കടക്കാര്‍ക്കും മറ്റും സ്വീകരിച്ച് കൂലിയായും മറ്റും കൊടുക്കാമെന്നും പ്രഖ്യാപിക്കണം. അപ്പോഴേക്കും പഴയനോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ കുറ്റമറ്റ രീതിയില്‍ എത്തിക്കാം. അതോടെ പഴയ നോട്ടുകള്‍ പൂര്‍ണമായി റദ്ദാക്കാം. സ്വര്‍ണക്കടക്കാരും ആഡംബര വസ്തുക്കളുടെ വില്‍പ്പനക്കാരും ഒരു കല്ഖത്തിന് മേല്‍ ഇടപാട് നടത്തുന്ന എല്ലാവരുടെയും കെ.വൈ.സി വിവരങ്ങള്‍ സൂക്ഷിക്കണമെന്ന് ഉത്തരവിറക്കണം. ആരെങ്കിലും കള്ളപ്പണം വെളുപ്പിക്കാന്‍ പോയാല്‍ പിന്നീട് പിടിക്കാന്‍ പ്രയാസമുണ്ടാകില്ല. ഇതനുവദിച്ചാല്‍ കള്ളപ്പണക്കാര്‍ ചെറു തുകകളായി സാധനങ്ങള്‍ വാങ്ങിച്ച് കള്ളപ്പണം വെളുപ്പിക്കുമെന്നാണ് പലരുടേയും പേടി.
അതിപ്പോഴും തടസ്സസമില്ലാതെ നടക്കുന്നുണ്ട്. കള്ളപ്പണം ഒരുലക്ഷം രൂപാവച്ച് ബാങ്ക് അക്കൗണ്ടില്‍ അടച്ച് കമ്മിഷന്‍ അടിസ്ഥാനത്തില്‍ വെളുപ്പിച്ചു തരാന്‍ നിരവധിപേരുണ്ടാവും. ഇതല്ലേ ഇപ്പോഴും നടക്കുന്നത്. അദ്ദേഹം ചോദിച്ചു. സംസ്ഥാന ട്രഷറി, സംസ്ഥാന ധനകാര്യ സ്ഥാപനങ്ങള്‍, പബ്ലിക് യൂട്ടിലിറ്റികള്‍ ഇവയെ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ഇവയുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യണം എന്നിവയാണ് തോമസ് ഐസക്കിന്റെ ഉപദേശങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago