മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഉടന്‍ റേഷനില്ല
തിരുവനന്തപുരം: മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് തല്‍ക്കാലം റേഷന്‍ നല്‍കേണ്ടെന്ന് സിവില്‍ സപ്ലൈസ് തീരുമാനം. താല്‍ക്കാലിക മുന്‍ഗണനാപട്ടികയിലെ 28,37,236 കാര്‍ഡുകളിലെ 1,29,21,410 ഗുണഭോക്താക്കള്‍ക്ക് ആളൊന്നിന് അഞ്ച് കിലോ അരിയും ഗോതമ്പും നല്‍കാനും, സംസ്ഥാന ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നും 1,21,50,769 ആളുകള്‍ക്ക് രണ്ടുരൂപ നിരക്കില്‍ ആളൊന്നിന് രണ്ടുകിലോഗ്രാം അരി വിതരണം ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവര്‍ ആരൊക്കെയെന്നോ എന്തുമാനദണ്ഡം അനുസരിച്ച് ഇവരെ തിരഞ്ഞെടുക്കണമെന്നോ സര്‍ക്കാര്‍ സിവില്‍ സപ്ലൈസിനെ അറിയിച്ചിരുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ ഈ പട്ടികയിലുണ്ടെന്നിരിക്കെ അര്‍ഹരെ കണ്ടെത്തി അരിവിതരണം നടത്തിയില്ലെങ്കില്‍ ആക്ഷേപത്തിനിടയാക്കും. ഈ സാഹചര്യത്തിലാണ് വ്യക്തത വേണമെന്ന് കാണിച്ച് സിവില്‍ സപ്ലൈസ് സര്‍ക്കാരിലേക്ക് വീണ്ടും കത്തയച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."