രാജ്കോട്ട് ടെസ്റ്റ് സമനിലയുമായി ഇന്ത്യ രക്ഷപ്പെട്ടു
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് സമനില. അഞ്ചാം ദിനം 310 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന നിലയില്‍ സമനില സമ്മതിക്കുകയായിരുന്നു. നാലിന് 71 എന്ന നിലയില്‍ വീണ ഇന്ത്യയെ വിരാട് കോഹ്ലി(49*) അശ്വിന്(32) രവീന്ദ്ര ജഡേജ(32*) എന്നിവരുടെ പോരാട്ടമാണ് അപ്രതീക്ഷിത തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
മുരളി വിജയ്(31) ഗൗതം ഗംഭീര്‍(0) ചേതേശ്വര്‍ പുജാര(18) അജിന്‍ക്യ രഹാനെ(1) വൃദ്ധിമാന്‍ സാഹ(9) എന്നിവര്‍ക്ക് വേണ്ടത്ര മികവിലേക്കുയരാനായില്ല. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ വിജയ്, പുജാര എന്നിവര്‍ക്ക് രണ്ടാമിന്നിങ്സിലും മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. എന്നാല്‍ അവസാന സെഷനില്‍ ധീരമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യ നടത്തിയത്. കോഹ്ലി 98 പന്തില്‍ ആറു ബൗണ്ടറിയടിച്ചു. ജഡേജ 33 പന്തില്‍ ആറു ബൗണ്ടറിയടക്കമാണ് 32 റണ്സെടുടത്തത്. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്നും മോയിന്‍ അലി, സഫര്‍ അന്‍സാരി, ക്രിസ് വോക്സ്, സ്റ്റ്യുവര്‍ട്ട് ബ്രോഡ്, എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.
നേരത്തെ അഞ്ചാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 114 റണ്‍സുമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക്(130) സെഞ്ച്വറി നേടി. 243 പന്തില്‍ 13 ബൗണ്ടറിയടങ്ങുന്നതാണ് കുക്കിന്റെ ഇന്നിങ്സില്‍. ഹസീബ് ഹമീദ്(82) മികച്ച പ്രകടനം നടത്തി. ഹമീദ് ഇന്നിങ്സില്‍ ഏഴു ബൗണ്ടറിയും ഒരു സിക്സറുമുണ്ടായിരുന്നു. ഇരുവര്‍ക്കും ചേര്‍ന്ന ഓപണിങ് കൂട്ടുകെട്ട് 180 റണ്‍സാണ് ചേര്‍ത്തത്. ബെന്‍ സ്റ്റോക്സ്(29*) പുറത്താവാതെ നിന്നു. മൂന്നു വിക്കറ്റിന് 260 എന്ന സ്കോറിലാണ് ഇംഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."