ഉത്തേജക ഉപയോഗത്തിന് ആജീവനാന്ത വിലക്കെന്ന് തോമസ് ബാഷ്
പാരിസ്: അത്ലറ്റിക്ക് അസോസിയേഷനുകള്ക്കെതിരേയോ അത്ലറ്റുകള്ക്കെതിരേയോ ഉള്ള ഉത്തേജക ആരോപണം തെളിയിക്കപ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ്.
റഷ്യക്കെതിരേയുള്ള ഉത്തേജക ആരോപണത്തില്‍ നിലപാട് വ്യക്തമാക്കവേയാണ് ബാഷിന്റെ ഉത്തേജക ഉപയോഗത്തിനെതിരേ മുന്നറിയിപ്പ് നല്‍കിയത്. ഉത്തേജക ആരോപണം തെളിയിക്കപ്പെട്ടാല്‍ ആജീവനാന്തം ഒളിംപിക്സ് മത്സരങ്ങളില്‍ നിന്ന് വിലക്കും. ഇത് റഷ്യക്ക് കൂടിയുള്ള മുന്നറിയിപ്പാണ്. ഒളിംപിക്സിന് മുന്‍പേ ആരോപണങ്ങള്‍ തെറ്റെന്ന് തെളിയിക്കേണ്ടത് റഷ്യയുടെ ബാധ്യതയാണ്. സോചിയിലെ ലബോറട്ടറിക്ക് എതിരെയുള്ള ആരോപണം ഗുരുതരമാണ്. ഇത്തരം സംഭവങ്ങളില്‍ കണ്ണടയ്ക്കാനാവില്ല.
ക്രിമിനല്‍ കുറ്റങ്ങളുടെ പരിധിയില്‍ വരുന്നതാണ് ഇവ. ഇതിലുള്‍പ്പെട്ട സംഘടനകള്‍, അത്ലറ്റുകള്, എന്നിവര്‍ മത്സരങ്ങള്‍ക്ക് പേരുദോഷമുണ്ടാക്കി. ഇതിനെതിരേയുള്ള നടപടികള്‍ മയപ്പെടുത്തില്ലെന്നും ബാഷ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."