അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും: ട്രംപ്
വാഷിങ്ടണ്‍: അമേരിക്കയിലെ മുപ്പതുലക്ഷത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം ട്രംപിന്റെ ആദ്യത്തെ ടി.വി അഭിമുഖമാണിത്. അധികാരത്തില്‍ എത്തിയാല്‍ എന്തെല്ലാം ചെയ്യുമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും ക്രിമിനല്‍ സംഘങ്ങളില്‍പ്പെട്ടവരും മയക്കുമരുന്നു കള്ളക്കടത്തുകാരുമായ നിരവധി അനധികൃത കുടിയേറ്റക്കാര്‍ ഇവിടെ ഉണ്ട്. അവരെ പുറത്താക്കും അല്ലെങ്കില്‍ ജയിലിലടക്കും. യു.എസ് മെക്സിക്കോ അതിര്‍ത്തി സുരക്ഷിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ട്രംപിനെതിരേ അമേരിക്കയുടെ തെരുവുകളില്‍ പ്രക്ഷോഭം രൂക്ഷമാണ്. ട്രംപിനെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് നിരവധി ട്വീറ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."