ക്യാ കരോ ഭായ്...
ഫറോക്ക്: നോട്ടുമാറ്റത്തില്‍ ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികളും വലയുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് മാത്രം കൈവശമുള്ളതിനാല്‍ ഇവര്‍ അന്നത്തിനു പോലും വകയില്ലാത്ത അവസ്ഥയിലാണ്. ബാങ്കിലെത്തി നോട്ട് മാറ്റാന്‍ സമയം ലഭിക്കാത്തതും ഇതരസംസ്ഥാനക്കാര്‍ക്ക് ഇവ മാറ്റുന്നതിനുള്ള നിബന്ധനയും കാരണം ഇവര്‍ കൂടുതല്‍ വലഞ്ഞിരിക്കുകയാണ്.
സാധുവായ പണമില്ലാത്തത് കാരണം പുറത്തിറങ്ങാന്‍ പോലും പറ്റാതെ കുടുങ്ങിയിരിക്കുകയാണ് തൊഴിലാളികള്‍.
ആയിരക്കണക്കിന് ഇതരസംസ്ഥാനക്കാര്‍ ജോലി ചെയ്യുന്ന ചെറുവണ്ണൂര്‍, ഫറോക്ക്, കോടമ്പുഴ മേഖലയില്‍ കടത്തുപ്രതിസന്ധിയാണ് നേരിടുന്നത്. പണം കൈയിലുണ്ടായിട്ടും അവശ്യസാധനങ്ങള്‍ വരെ വാങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇതിനാല്‍ ക്യാംപുകളില്‍ തന്നെയാണ് അവധി ദിനമായി ഇന്നലെ ഇവര്‍ കഴിച്ചുകൂട്ടിയത്. ശിനയാഴ്ചയാണ് കമ്പനി ഉടമകള്‍ പണം നല്‍കുന്നത്. മിക്ക കമ്പനികളും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് തൊഴിലാളികള്‍ക്ക് നല്‍കിയത്. ഇതുമായി അവശ്യസാധനങ്ങള്‍ വാങ്ങാനെത്തിയപ്പോള്‍ കച്ചവടക്കാര്‍ തിരിച്ചയച്ചത് ഇതരസംസ്ഥാന തൊഴിലാളികളെ കൂടുതല്‍ ആശങ്കയിലാക്കിയിട്ടുണ്ട്.
മിക്ക ക്യാംപുകളിലും രണ്ട്-മൂന്ന് ദിവസം ഭക്ഷണം പാചകം ചെയ്യാനുള്ള സാധനങ്ങള്‍ മാത്രമേയൊള്ളു. പച്ചക്കറികള്‍ തീരെയില്ലാത്തതും ഇവരെ കുഴക്കിയിരിക്കുകയാണ്. ഇവര്‍ക്ക് സാധനങ്ങള്‍ കടമായി നല്കാന് കച്ചവടക്കാര്‍ തയാറാകുന്നുമില്ല.
കൂടാതെ ഫോണ്‍ റീചാര്‍ജ് ചെയ്യാനോ പുറത്ത് നിന്ന് ഭക്ഷം വാങ്ങി കഴിക്കാനോ കഴിയാത്ത പരിതാപരകമായ അവസ്ഥയാണ് ഇവര്‍ നേരിടുന്നത്.
അസുഖം വന്നാല്‍ ചികിത്സ തേടാന്‍ പോലും കഴിയില്ലെന്ന ഭീതിയും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."