ശ്രമം പരമാവധി; ഫലം...
മലപ്പുറം: ജീവനക്കാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും ജനത്തിന്റെ ആവശ്യം നിറവേറ്റാനാവാതെ ബാങ്കുകളും പണം ലഭിക്കാതെ ഇടപാടിനെത്തിയവരും നിരാശയിലായി. ഇന്നലെയും രാവിലെ ഏഴുമുതല്‍ ബാങ്കുകള്‍ക്കുമുന്നില്‍ വന്‍ തിരക്കായിരുന്നു. സാഹചര്യം മുന്‍നിര്‍ത്തി ബാങ്കുകള്‍ ഞായറാഴചയും പ്രവര്‍ത്തിക്കുമെന്നറിയിച്ചിരുന്നതിനാല്‍ ജനത്തിന് കുറച്ചെങ്കിലും ആശ്വാസമാകുന്നാണ് കരുതിയിരുന്നത്.
തിരക്ക് അധികരിച്ചതോടെ ആദ്യമെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കി ജില്ലയിലെ പല ബാങ്കുകളും ഷട്ടര്‍ താഴ്ത്തുകയാണ് ചയ്തത്. എന്നാല്‍, മലപ്പുറം ഫെഡറല്‍ ബാങ്ക്, തിരൂര്‍ എസ്.ബി.ഐ തുടങ്ങിയ ബാങ്കുകള്‍ സമയം തീരുന്നതുവരെ ആവശ്യക്കാര്‍ക്കു പണം നല്‍കി.
മലപ്പുറം ഫെഡറല്‍ ബാങ്കില്‍ മൂന്നരയോടെ പണം കാലിയായി. മൂന്നര കോടി രൂപയാണ് ഇന്നലെ വിതരണത്തിന് ലഭിച്ചിരുന്നത്.
ചെക്കുമായെത്തിയ എല്ലാ ഉപയോക്താക്കള്‍ക്കും പതിനായിരം രൂപ വീതം നല്‍കാനായെന്ന് സീനിയര്‍ മാനേജര്‍ അബ്ദുല്‍ നാസര്‍ പരവത്ത് പറഞ്ഞു.
ഇന്നലെ പണം വാങ്ങിയവര്‍ക്ക് ഇന്നും പണം ലഭിക്കും
മലപ്പുറം: ഇന്നലെ പണം വാങ്ങിയവര്‍ക്ക് ഇന്നും പണം ലഭിക്കും. രണ്ടാഴ്ചയില്‍ പരമാവധി 20000 രൂപ ലഭിക്കുമെന്നതിനാലാണിത്. കഴിഞ്ഞയാഴ്ച ഇന്നലെ അവസാനിച്ചതിനാല്‍ ഇന്നലെ പണം വാങ്ങിയവര്‍ക്കും ഇന്ന് പണം ലഭിക്കും. 20000 രൂപയില്‍ ഇന്നലെവരെ വാങ്ങിയതിന്റെ ബാക്കിയാണ് ഇന്ന് ലഭിക്കുക. ചില്ലറ മാറ്റല്‍ ചില ബാങ്കുകളില്‍ മാത്രമേ ഇന്നുണ്ടാകൂ. പരമാവധി 4000 രൂപ ഒറ്റത്തവണ മാത്രം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."