സര്‍ക്കാര്‍ അറിയുന്നുണ്ടോ കല്യാണക്കാരുടെ വിഷമം..?
പാണ്ടിക്കാട്: 500, 1000 രൂപ നോട്ടുകള്‍ അസാധുവയാതോടെ കല്യാണച്ചടങ്ങുകള്‍ നിശ്ചയിച്ചവരും വെട്ടിലായി. ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിനു വിവാഹങ്ങളാണ് നടന്നത്. മുന്‍കൂട്ടി നിശ്ചയിച്ചതിനാല്‍ മുറപോലെ നടന്നെങ്കിലും പണം പലയിടത്തും വില്ലനായി.
അക്കൗണ്ടില്‍ പണമുണ്ടായിട്ടും പണം പിന്‍വലിക്കാനാവാതെ ഒരു വിഭാഗം ജനങ്ങള്‍ വലഞ്ഞപ്പോള്‍ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ സഹായം പ്രതീക്ഷിച്ചു കല്യാണം നിശ്ചയിച്ചവര്‍ക്കും നോട്ട് പിന്‍വലിക്കല്‍ തിരിച്ചടിയായി. ബാങ്കിനു മുന്നിലെ വരിയിലായതിനാല്‍ പലരും വിവാഹസല്‍ക്കാരങ്ങളില്‍ പങ്കെടുത്തതുമില്ല.
നാളെ ഹോട്ടലുകളും ഇല്ല
മലപ്പുറം: കറന്‍സി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഹോട്ടലുകള്‍ക്കു പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമുണ്ടെന്നും പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നാളെ ഹോട്ടലുകള്‍ അടച്ചിട്ടു പ്രതിഷേധിക്കും. രാവിലെ പത്തിനു മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും.
പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എം. മൊയ്തീന്‍കുട്ടി ഹാജി സംസാരിക്കും. യോഗത്തില്‍ എ. ഷൗക്കത്തലി അധ്യക്ഷനായി. സി.എച്ച് സമദ്, കെ.ടി രഘു, മമ്മൂണ്ണി, ടി.പി സജീര്‍, നബീല്‍ നാടന്‍സ്, സുരേഷ് പൊന്നാനി, അബ്ബാസ് പട്ടിക്കാട്, മണി തിരൂര്‍, റഫീഖ് സാംകോ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."