അവധിദിനത്തില്‍ 'പൊരിഞ്ഞ പോരാട്ടം'
എടപ്പാള്‍: 1,000, 500 രൂപാ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ച ശേഷം വന്ന ആദ്യ ഞായറാഴ്ച ഇടപാടുകാര്‍ പരമാവധി പ്രയോജനപ്പെടുത്തി.
അവധി ദിനമായ ഇന്നലെയും ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിച്ചതോടെ നോട്ട് മാറ്റിയെടുക്കാന്‍ എല്ലാ തിരക്കും മാറ്റിവച്ചു ജനങ്ങളുടെ ഒഴുക്കായിരുന്നു. കൈയില്‍ പണമില്ലാത്ത പ്രശ്‌നം പരിഹരിക്കാന്‍ ആളുകള്‍ ഒന്നിച്ചെത്തിയതായിരുന്നു ഇന്നലെ തിരക്ക് വര്‍ധിക്കാന്‍ കാരണമായത്.
ദേശസല്‍കൃത ബാങ്കുകള്‍ക്കു പുറമേ സഹകരണ ബാങ്കുകളും ഇന്നലെ പതിവ് രീതിയില്‍ പ്രവര്‍ത്തിച്ചു.
പോസ്റ്റ് ഓഫിസുകളില്‍ ഉച്ചയ്ക്ക് 1.30വരെ മാത്രമേ നിക്ഷേപങ്ങള്‍ സ്വീകരിച്ചുള്ളൂ. ഞായറാഴ്ചകളില്‍ മികച്ച കച്ചവടം നടക്കാറുള്ള കച്ചവട സ്ഥാപനങ്ങള്‍ പോലും ഇന്നലെ തുറന്നില്ല.
പണക്ഷാമം മൂലം ഇടപാടുകാരെത്താത്തതാണ് കടകള്‍ അടക്കാന്‍ കാരണമായി പറയുന്നത്. നേരത്തെ പിന്‍വലിച്ച പണം മാറാനെത്തിയതു ചിലയിടങ്ങളില്‍ വാക്കേറ്റത്തിനും കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."