HOME
DETAILS
MAL
കള്ളനോട്ട് കേസ്; കുഴല്‍പ്പണ ശൃംഖലതേടി പൊലിസ്
backup
November 14 2016 | 04:11 AM
കൊണ്ടോട്ടി: ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തിയ സ്ത്രീയില്‍നിന്ന് 37,000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. നെടിയിരുപ്പ് കൊട്ടൂക്കര കാരി വടക്കേതൊടി മറിയുമ്മ (60) ശനിയാഴ്ച ബാങ്കില്‍ നിക്ഷേപിക്കാനെത്തയ പണം പരിശോധിക്കുന്നതിനിടയില്നിന്നാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. 1000 രൂപയുടെ 37 കള്ളനോട്ടുകളാണ് കണ്ടെത്തിയിരുന്നത്.
വിദേശത്തുള്ള മകന് വീടിന്റെ പ്രവൃത്തികള്‍ക്കായി കുഴല്‍പ്പണമായി അയച്ചുതന്നതാണ് പണമെന്ന് ഇവര്‍ പൊലിസിന്റെ ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു. തുടര്‍ന്നു കുഴല്‍പ്പണം എത്തിച്ചവരെക്കുറിച്ചു പൊലിസ് അന്വേഷണം ആരംഭിച്ചു. സംശയമുള്ളയാളെ ചോദ്യംചെയ്തുവരികയാണ്. കുഴല്‍പ്പണ സംഘം കള്ളനോട്ടുകള്‍ ഇടകലര്‍ത്തി വിതരണം ചെയ്യുന്നതു നേരത്തേതന്നെ പൊലിസ് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."