ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തിയത് രാത്രി രണ്ടിന്!
മലപ്പുറം: ജനങ്ങളുടെ ദുരിതം തീര്‍ക്കാന്‍ പെടാപ്പാട് പെടുകയാണ് ബാങ്ക് ജീവനക്കാരും. കഴിഞ്ഞ നാലു ദിവസമായി വനിതകളുള്‍പ്പെടെ പല ബാങ്ക് ജീവനക്കാരും ജോലികഴിഞ്ഞു വീട്ടിലെത്തുന്നത് അര്‍ധരാത്രികഴിഞ്ഞാണ്.
മലപ്പുറം ഫെഡറല്‍ ബാങ്കില്‍ ആകെയുള്ള 20 പേരില്‍ ഒന്‍പത് പേര് വനിതാ ജീവനക്കാരാണ്. ആദ്യദിനം ബാങ്കിലെത്തിയ 6.5 കോടി രൂപയില്‍ അഞ്ച് കോടിയും വിതരണം ചെയ്ത ജീവനക്കാര്‍ ബാങ്കിലെത്തിയ പഴയ നോട്ടും ബാക്കിയുള്ള പണവും എണ്ണിത്തിട്ടപ്പെടുത്തി വരവുവച്ചു പുറത്തിറങ്ങുമ്പോള്‍ സമയം രാത്രി രണ്ടു കഴിഞ്ഞു. ഹോസ്റ്റലില്‍ താമസിക്കുന്ന ജീവനക്കാരെ സമയം കഴിഞ്ഞതിനാല്‍ ഹോസ്റ്റലില്‍ കയറ്റാത്തതിനാല്‍ മറ്റു വനിതാജീവനക്കാരുടെ വീടുകളിലാണ് താമസിക്കുന്നത്.
ഇവരെ വീടുകളിലെത്തിക്കുന്ന ചുമതലയും മാനേജര്‍ ഉള്‍പ്പെടെയുള്ളവരുടേതാണ്. സമീപസ്ഥലങ്ങളില്‍ താമസിക്കുന്ന വനിതാ ജീവനക്കാരെ ബന്ധുക്കളെത്തിയാണ് ബാങ്കില്‍നിന്നു കൊണ്ടുപോകുന്നത്. എന്നാല്‍, നിശ്ചിത സമയത്ത് ഇടപാടുകള്‍ തീര്‍ത്തു പുറത്തിറങ്ങുന്നതിനായി ആദ്യമെത്തുന്നവര്ക്കുമാത്രം ടോക്കണ്‍ നല്കി സമയത്തിനു രക്ഷപ്പെടുന്ന ബാങ്കുകളും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."