പനമരത്ത് നിര്‍മിച്ചത് ഒരാള്‍ക്ക് ഇരിക്കാന്‍ പോലും കഴിയാത്ത ടോയിലറ്റ്
പനമരം: നീളം 150 സെന്റീമീറ്റര്‍, വീതി 120 സെന്റീമിറ്റര്‍, 6.5 അടി ഉയരം.. മെലിഞ്ഞ് നീളം കുറഞ്ഞവര്‍ക്ക് മാത്രം ശൗചാലയം ഉപയോഗിച്ചാ മതിയോ..? പനമരം പഞ്ചായത്തില്‍ സമ്പൂര്‍ണ ശൗചാലയ പദ്ധതി പ്രകാരം നിര്‍മിച്ച് ടോയിലറ്റുകള്‍ മെലിഞ്ഞവര്‍ക്ക് മാത്രം ഉപയോഗിക്കാനേ കഴിയൂ.
ടോയിലറ്റ് യൂനിറ്റിന് അനുവദിച്ച ഫണ്ട് കുറവായത് കൊണ്ടാണ് ഇത്തരം ടോയിലറ്റുകള്‍ നിര്‍മിക്കാന്‍ നിര്‍ബന്ധിതരായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് തന്നെ പറയുന്നു. നിന്ന് തിരിയാന്‍ പോലും ഇടമില്ലാത്ത കക്കൂസുകള്‍ നിര്‍മിച്ചത് ഉപഭോക്താക്കളായ ആദിവാസികളാണ് ദുരിതത്തിലായിരിക്കുന്നത്. ജില്ല സമ്പൂര്‍ണ ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ചെങ്കിലും പഞ്ചായത്തില്‍ പദ്ധതി പൂര്‍ത്തിയായിട്ടില്ല. 879 കുടുംബങ്ങളാണ് പഞ്ചായത്തില്‍ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുള്ളത്.
സ്ഥലപരിമിധിക്ക് പുറമേ ചിലയിടങ്ങളില്‍ സിമന്റ് കട്ട കൊണ്ട് നിര്‍മിച്ച ചുമരുകള്‍ പ്ലാസ്റ്ററിങ് ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. മേല്‍കൂരയില്‍ ഉപയോഗശൂന്യമായ ഷീറ്റ് ഉപയോഗിച്ചത് കൊണ്ട് ചൂടുസമയങ്ങളില്‍ ഇതിനകത്ത് ഇരിക്കാന്‍ കഴിയില്ലെന്ന് പദ്ധതിയുടെ ഗുണഭോക്താക്കളായ വിവിധ കോളനികളിലുള്ളവര്‍ പറയുന്നു. ഒരു യൂനിറ്റിന് 15400 രൂപയാണ് ജലനിധി അനുവദിക്കുന്നത്. ഇതില്‍ ടാങ്കിന്റെ കുഴിയെടുക്കുന്നതുള്‍പ്പടെ പല ജോലികളും വീട്ടുകാര്‍ ചെയ്ത് കൊടുക്കണം.
പലരും കക്കൂസ് സ്വന്തം നിര്‍മിക്കാമെന്ന് പറഞ്ഞെങ്കിലും 10 ദിവസം കൊണ്ട് തീര്‍ക്കണമെന്ന നിര്‍ദേശമുള്ളതിനാല്‍ ഗുണഭോക്താക്കള്‍ പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് ജലനിധി പ്രവൃത്തികള്‍ കരാറുകാരെ എല്‍പ്പിക്കുകയായിരുന്നു. കരാറുകാര്‍ തങ്ങള്‍ക്ക് നഷ്ടം വരാതിരിക്കാനായാണ് ഉപയോഗശൂന്യമായ രീതിയില്‍ ടോയിലറ്റ് നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."