കാര്യമ്പാടി കോളനിക്കാര്‍ക്ക് ആശ്രയം പുഴപുറമ്പോക്ക്
സുല്‍ത്താന്‍ ബത്തേരി: ഗോത്രവര്‍ഗ വിഭാഗങ്ങള്‍ കൂടുതലായിലായി താമസിക്കുന്ന നൂല്‍പ്പുഴ പഞ്ചയാത്ത് സമ്പൂര്‍ണ വെളിമ്പുറ മലമൂത്രവിസര്‍ജന നിര്‍മാര്‍ജന പഞ്ചായത്ത് ആയി പ്രഖ്യാപനം കഴിഞ്ഞു. എന്നാല്‍ പദ്ധതി കൃത്യമായി പൂര്‍ത്തിയാകാതെയാണ് പ്രഖ്യാപനം എന്നതിന്റെ തെളിവാണ് പഞ്ചായത്തിലെ പുത്തന്‍കുന്ന് കാര്യമ്പാടി കോളനി. പണിയ വിഭാഗത്തില്‍ പെടുന്ന 10ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. എന്നാല്‍ കുടുംബങ്ങള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ സമീപത്തെ പുഴയുടെ പുറംമ്പോക്ക് തന്നെയാണ് ആശ്രയം.
കുട്ടികളും മുതിര്‍ന്നവരുമടക്കം 50ഓളം അംഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. പഞ്ചായത്തിലെ ജനസംഖ്യയുടെ 42 ശതമാനം ഗോത്രവര്‍ഗകുടുംബങ്ങളാണ്. എന്നാല്‍ ഒ.ഡി.എഫ് പഞ്ചായത്തായി പ്രഖ്യാപിച്ചെങ്കിലും 60 ശതമാനം മാത്രമാണ് ശുചിമുറി നിര്‍മാണം പൂര്‍ത്തികരിച്ചിട്ടുള്ളുവത്രേ. കോളനികളിലെ എല്ലാകുടുംബങ്ങള്‍ക്കും ശുചിമുറികള്‍ ആയതിനു ശേഷമേ ഒ.ഡി.എഫ് പ്രഖ്യാപിക്കാവൂ എന്ന് ആവശ്യം ഉയര്‍ന്നെങ്കിലും ആവശ്യം ചെവിക്കൊള്ളാതെയാണ് അധികൃതര്‍ സമ്പൂര്‍ണ വെളിപ്രദേശ മലമൂത്രവിസര്‍ജന പഞ്ചായത്തായി പ്രഖ്യാപിച്ചതെന്ന് ആരോപണവും നിലനില്‍ക്കുന്നുണ്ട്.
എന്താണ് ഒ.ഡി.എഫ്..?
എല്ലാവര്‍ക്കും ശൗചാലയം എന്നതാണ് ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ (ഒ.ഡി.എഫ്) പൊതു സ്ഥലത്ത് മലവിസര്‍ജന രഹിതമെന്ന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ദേശീയ തലത്തില്‍ നടപ്പാക്കുന്ന പദ്ധതി 2019 ഒക്ടോബര്‍ രണ്ടോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. രാജ്യത്തെ മുഴുവന്‍ ഗ്രാമങ്ങളിലും ശൗചാലയമൊരുക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."