കാന്‍സര്‍ ചികിത്സ സൗജന്യമാക്കണം: എം.പി
കണ്ണൂര്‍: കാന്‍സര്‍ ചികിത്സ പൂര്‍ണമായും സൗജന്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്ന് പി.കെ ശ്രീമതി എം.പി പറഞ്ഞു. കയ്റോസ് നടപ്പിലാക്കുന്ന കാന്‍സര്‍ സുരക്ഷാ ബോധവല്‍ക്കരണ യജ്ഞമായ ആശാകിരണം പദ്ധതിയുടെ ഉദ്ഘാടനം ചേംബര്‍ ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു പി.കെ ശ്രീമതി. കാന്‍സര്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സൗജന്യമാക്കാനുള്ള ശ്രമം ഉണ്ടാവണം. ഇതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നും എം.പി പറഞ്ഞു. ചടങ്ങില്‍ കണ്ണൂര്‍ രൂപത വികാരി മോണ്‍ ക്ലാരന്‍സ് പാലിയത്ത് അധ്യക്ഷനായി. കരള്‍ ദാനം ചെയ്ത് കാരുണ്യത്തിനു മാതൃകയായ ആല്‍ഫ്രഡ് സെല്‍വരാജിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ആദരിച്ചു. ഫാദര്‍ ഡോ. ജില്സന് പനക്കല്‍, ഫാദര്‍. ഷൈജു പീറ്റര്‍, ആന്റണി നെറോണ, കെ.ബി സൈമണ്‍, ജെയ്സണ്‍ മാത്യു സംസാരിച്ചു. ഡി കൃഷ്ണനാഥ പൈ ബോധവല്‍ക്കരണ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."