HOME
DETAILS

ജനത്തിന് പറയാനുള്ളത്

  
backup
November 14 2016 | 05:11 AM

%e0%b4%9c%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%b1%e0%b4%af%e0%b4%be%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d


കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ ചെറുകിട മത്സ്യവില്‍പനക്കാരായ ഞങ്ങളെപ്പോുള്ളവരെ വലിയ കഷ്ടത്തിലാക്കി. 300നും 500നും വിറ്റിരുന്ന മീനിനിപ്പോള്‍ നൂറു രൂപമാത്രമാണ് ലഭിക്കുന്നത്. നഷ്ടം സഹിച്ചു വില്‍ക്കാന്‍ കഴിയാത്തതിനാല്‍ താല്‍ക്കാലികമായി മത്സ്യവില്‍പന നിര്‍ത്തിവയ്‌ക്കേണ്ട ഗതികേടിലാണ്.

ത്രേസ്യ, മത്സ്യവില്‍പ്പനക്കാരി
പൂന്തുറ, തിരുവനന്തപുരം

അത്യാവശ്യ മരുന്നുകള്‍ വാങ്ങാന്‍ പോലും കഴിയുന്നില്ല. ബാങ്കിലെ തിരക്കുമൂലം മാറ്റിവാങ്ങാന്‍ കഴിയാതെ കൈയിലിരുന്ന 500 രൂപ നോട്ട് കൊടുത്തിട്ട് മെഡിക്കല്‍ ഷോപ്പുകാരും കൈമലര്‍ത്തി. 500നും വാങ്ങിയാല്‍ മരുന്നു തരാമെന്ന മറ്റൊരു മെഡിക്കല്‍ ഷോപ്പുകാരന്റെ 'കാരുണ്യ'ത്താല്‍ മരുന്നു കിട്ടി. ഇനി ശാപ്പാടിനു വേറെ കാശുവേണം. പട്ടിണിതന്നെ ശരണം

ജി.ദാമോധരന്‍, വട്ടിയൂര്‍ക്കാവ്,
തിരുവനന്തപുരം

കാശും തൊഴിലും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ തല്‍ക്കാലം കേരളം വിടുകയാണ്. ചായ കുടിക്കാന്‍പോലും ഇവിടത്തുകാര്‍ കഷ്ടപ്പെടുമ്പോള്‍ ഞങ്ങളുടെ ഗതിയെന്താണു ഭായി..?!!

ബംഗാള്‍ സ്വദേശികളായ റായി ബഹാദൂറും കൂട്ടുകാരും

ആളുമില്ല...ഓട്ടവുമില്ല. കുറച്ചുദിവസമായി ഹര്‍ത്താലിന്റെ പ്രതീതിയാണ്. ആവശ്യത്തിനുള്ള നോട്ട് ലഭ്യമാക്കിയിട്ടുവേണ്ടെ ഇത്തരം പരിപാടികള്‍ കൊണ്ടുവരാന്‍. സാധാരണക്കാരായ പാവപ്പെട്ടവരെ വയറ്റത്തടിച്ച
നടപടി
ബാബു, ഓട്ടോഡ്രൈവര്‍
തിരുവനന്തപുരം

രാജ്യത്തെ സാധാരണക്കാരന്റെ കൈയടി വാങ്ങിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പക്ഷേ മണിക്കൂറുകളുടെ ആയുസുമാത്രമെ ഉണ്ടായിരുന്നുള്ളൂ. കള്ളപ്പണക്കാരെ പിടിക്കാന്‍ തുടങ്ങിയ യജ്ഞത്തില്‍ വലഞ്ഞത് സാധാരണക്കാര്‍ മാത്രമാണ്. ബാങ്കില്‍ പോയി ക്യൂവില്‍ മണിക്കൂറുകളോളം നിന്ന എന്നെപ്പോലുള്ള സാധാരണക്കാര്‍ 2000 രൂപയെന്ന അത്ഭുത വസ്തു പോക്കറ്റില്‍ സൂക്ഷിച്ച് നിസ്സഹായരായി മടങ്ങുക മാത്രമായിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യന്‍ ജനത വെറുതെ ക്യൂവില്‍ നിന്ന് ദിവസങ്ങള്‍ കഴിച്ചുകൂട്ടേണ്ട ഗതികേടിലായി. രാജ്യത്തെ സകല മേഖലകളും നിശ്ചലമായെന്നുള്ള വസ്തുത ഇനിയെങ്കിലും കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും തിരിച്ചറിയണം. ഇത്രയും ബുദ്ധിമുട്ടിക്കാന്‍ ഈ പാവം ജനത എന്തു പിഴച്ചു.
അന്‍സര്‍ എം,
ബിസ്മില്ല ട്രാവല്‍സ്, കരുവ, കൊല്ലം

പ്രധാനമന്ത്രിയുടേത് ഒരു ഫാസിസ്്റ്റ് തീരുമാനമായിരുന്നു. പ്രധാനമന്ത്രിയും ധനമന്ത്രിയും റിസര്‍വ് ബാങ്ക് ഗവര്‍ണറും മാത്രമായെടുത്ത തീരുമാനം ശരിയായില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത അഞ്ഞൂറില്‍ പരം ജനപ്രതിനിധികളുള്ളപ്പോള്‍ ഇവര്‍ മാത്രമായി തീരുമാനമെടുത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി യുദ്ധകാല അടിസ്ഥാനത്തില്‍ പകരം സംവിധാനം ഒരുക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരുന്നു. ഇതില്‍ നന്നെല്ലാം വ്യതിചലിച്ചു കൊണ്ട് സാധാരണക്കാരെ മാത്രം ബുദ്ധിമുട്ടിലാക്കികൊണ്ടുള്ള തീരുമാനത്തെ ഞാനടക്കമുള്ള സാധാരണക്കാര്‍ ശക്തമായി എതിര്‍ക്കുന്നു. മണിക്കൂറുകളോളം കാത്തുനിന്ന് നാലായിരം രൂപ മാറിയെടുക്കേണ്ട ഗതികേടുണ്ടാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പുനഃപരിശോധന ആവശ്യമാണ്.
മുഹമ്മദ് ഷാം
ബിസിനസ്, കൊല്ലം

ഇന്ത്യപോലുള്ള ജനാധിപത്യരാജ്യത്തില്‍ ജനാധിപത്യ സംസ്‌കാരത്തിന് വിപരീതമായി പ്രവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി
സ്വേഛാധിപതികള്‍ക്ക് ചേരുന്ന തരത്തിലുള്ളതാണ്. കൈയിലുള്ള പണമെല്ലാം ബാങ്കില്‍ ഇട്ട് 2000 രൂപ നക്കാപ്പിച്ചക്ക് വേണ്ടിപൊരി വെയിലില്‍ നിന്നു എണ്ണി വാങ്ങാന്‍ വിധിക്കപ്പെട്ട ഒരു ജനതയെയാണ് ഇപ്പോള്‍ കാണുന്നത്.ഒരു നേരത്തെ അന്നത്തിനായി ബാങ്കുകള്‍ക്ക് മുന്നില്‍ കാത്തുകെട്ടികിടക്കേണ്ട അവസ്ഥ. എന്റെ കൈയില്‍ ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ ഉണ്ടെങ്കിലും പട്ടിണി കിടക്കേണ്ട അവസ്ഥയാണ്. എന്റെ ബന്ധുവിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് ബാങ്കുകള്‍ക്കു മുന്നില്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടിവന്നു. ഇത്തരത്തിലുള്ള ഒരു സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയ്ക്ക് ഒരു അപമാനമാണ്.
ഫാസില്‍ ഷറഫുദ്ദീന്‍
ബിസിനസ്,കൊല്ലം

വേണ്ടത്ര ഗൃഹപാഠമില്ലാതെ നടപ്പാക്കിയ തീരുമാനത്തിലൂടെ സാധാരണക്കാരാണ് ബുദ്ധിമുട്ടിലായത്. ആവശ്യത്തിന് പണം നേരത്തെ ബാങ്കുകളില്‍ എത്തിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.
പി.എം രാജ്‌മോഹന്‍
അധ്യാപകന്‍, കൊല്ലം

ഇപ്പോഴുണ്ടായ പ്രതിസന്ധി കാരണം സമയത്ത് ഫീസടക്കാന്‍ പോലുമായിട്ടില്ല. പണം കൈമാറ്റത്തിനുള്ള കാലാവധി നീട്ടണം.
ആര്‍ ദേവലക്ഷ്മി
വിദ്യാര്‍ഥിനി, കൊല്ലം

ജനോപകാരപ്രകാരമായ തീരുമാനമാണ്. ഗുണഫലം ജനങ്ങള്‍ക്ക് ലഭിക്കും. കുത്തകകള്‍ക്കാണ് തിരിച്ചടിയായത്.
ബി .മോഹന്‍കുമാര്‍
പൊലിസ്

എന്ത് തീരുമാനമെടുത്താലും പ്രത്യാഘാതമനുഭവിക്കുന്നത് സാധാരണക്കാര്‍ മാത്രമാണ്. കുറച്ചുകൂടി ആലോചിച്ചെടുക്കേണ്ട താരുമാനമായിരുന്നു.
എസ് .മുരളീധരന്‍
ക്ഷീരകര്‍ഷകന്‍, കൊല്ലം

സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചപറ്റി. ചെറിയ നോട്ടുകള്‍ ലഭ്യമാക്കണം.
രജിത
ബ്യൂട്ടീഷന്‍, കൊല്ലം

സാധാരണക്കാരുടെ കുടുംബങ്ങളുടെ താളം തെറ്റി. വിവാഹം ഗൃഹപ്രവേശം തുടങ്ങിയ കാര്യങ്ങള്‍ പ്രതിസന്ധിയിലാണ്.
റീന
വീട്ടമ്മ, കൊല്ലം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  3 months ago
No Image

ഷിരൂരില്‍ കരളലിയിക്കുന്ന രംഗങ്ങള്‍, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരവും കാത്ത് കുടുംബം

Kerala
  •  3 months ago
No Image

കാണാതായിട്ട് 71ാം ദിവസം; ഒടുവില്‍ അര്‍ജുന്റെ ലോറി കണ്ടെടുത്തു, വിതുമ്പി സഹോദരി ഭര്‍ത്താവും മനാഫും

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് വന്‍തിരിച്ചടി നല്‍കി ഹിസ്ബുല്ല; മൊസാദിന്റെ ആസ്ഥാനത്തേക്ക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

അര്‍ജ്ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം 

Kerala
  •  3 months ago
No Image

ശശിയെ കൈവിടാതെ പാര്‍ട്ടി; അന്വേഷണമില്ല, അന്‍വറിന്റെ പരാതി സി.പി.എം തള്ളി

Kerala
  •  3 months ago
No Image

പീഡനക്കേസ്: ഇടവേള ബാബു അറസ്റ്റില്‍

Kerala
  •  3 months ago
No Image

ചില്ലറക്കാരല്ല ഹിസ്ബുല്ല;  ഇനിയുമൊരു യുദ്ധം താങ്ങുമോ ഇസ്‌റാഈലിന്? ഈ യുദ്ധം സയണിസ്റ്റ് രാജ്യത്തിന്റെ അന്തിമ നാശത്തിനോ

International
  •  3 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം?; സൂചന നല്‍കി മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

ഒടുവില്‍ വഴങ്ങി; എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

Kerala
  •  3 months ago