കോണ്‍ഗ്രസ് വിട്ടുനിന്നു
മലയിന്‍കീഴ്: മുന്‍ എം.എല്‍.എ എന്‍.ശക്തനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മച്ചേല്‍ പുതിയ പാലത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനിന്നു.
2010ല്‍ എം.എല്‍.എ ആയിരുന്ന ശക്തന്റെ ശ്രമഫലമായിട്ടാണ് വി.എസ്. അച്ച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മച്ചേല്‍ പുതിയ പാലത്തിന് ഭരണാനുമതി ലഭിച്ചത്. തുടര്‍ന്ന് 2013ലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.രാപകല്‍ ഭേദമില്ലാതെ ധ്രുതഗതിയിലായിരുന്നു പിന്നീട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഫെബ്രുവരിയില്‍ പാലം ഉദ്ഘാടനം ചെയ്യാനിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നത്.
പണിപൂര്‍ത്തിയായിട്ട് ആറ് മാസം കഴിഞ്ഞു. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാനാകുമായിരുന്ന പഴയ പാലം കാലപഴക്കം കൊണ്ട് ഏതുസമയം വേണമെങ്കിലും തകര്‍ന്ന് വീഴാമെന്ന അവസ്ഥയിലായിരുന്നു.
മാറി വരുന്ന സര്‍ക്കാരുകള്‍ പുതിയ പാലം വാഗ്ദാനം ചെയ്യുമായിരുന്നെങ്കിലും ശക്തന്‍ സ്ഥലം എം.എല്‍.എ ആയതിന് ശേഷമാണ് പുതിയ പാലം നിര്‍മ്മിക്കാനായതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."