'ഷോഗോ ബൊനിറ്റോ' പ്രകാശനം ചെയ്തു
കോഴിക്കോട്: ഭാസി മലാപ്പറമ്പിന്റെ 'ഷോഗോ ബൊനിറ്റോ' (സുന്ദരമായ കളി) പുസ്തകത്തിന്റെ പ്രകാശനം അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്നു. ലോക ഫുട്‌ബോളര്‍മാരുമായി ലേഖകന്‍ നടത്തിയ അഭിമുഖങ്ങളാണ് പുസ്തകത്തിന്റെ ഇതിവൃത്തം.
പുസ്തക പ്രകാശനം ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (ഐ.എന്‍.എസ് ) പ്രസിഡന്റ് പി.വി ചന്ദ്രന്‍ നിര്‍വഹിച്ചു. സി.പി കുഞ്ഞുമുഹമ്മദ്, ഡോ. കെ. മൊയ്തു, സി. ഉമ്മര്‍, ഹാരിസ് റഹ്മാന്‍, എം.എ സത്താര്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകം എറ്റുവാങ്ങി.
ചടങ്ങില്‍ കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറി എന്‍. രാജേഷ് അധ്യക്ഷനായി. മാധ്യമപ്രവര്‍ത്തകന്‍ എ. സജീവന്‍ പുസ്തകം പരിചയപ്പെടുത്തി. കേരളാ ബുക്ക് ട്രസ്റ്റാണ് പുസ്തകത്തിന്റെ പ്രസാധകര്‍. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി ദാസന്‍, ടി.വി ബാലന്‍, പി.ജെ ജോഷ്വ, ഫാ. വിന്‍സെന്റ് അറയ്ക്കല്‍ സംസാരിച്ചു. ഭാസി മലാപ്പറമ്പ് മറുപടി പ്രസംഗം നടത്തി. വിജയന്‍ കോടഞ്ചേരി സ്വാഗതവും ടി.പി മമ്മു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."