HOME
DETAILS
MAL
പൊതുമരാമത്ത് വകുപ്പ് പുതിയ ദിശയിലേക്ക്: മന്ത്രി ജി.സുധാകരന് മച്ചേല്‍ പാലം നാടിന് സമര്‍പ്പിച്ചു മലയിന്‍കീഴ്: പൊതു മരാമത്ത് വകുപ്പ് പുതി
backup
November 14 2016 | 05:11 AM
യ ദിശയിലേക്കാണെന്നും അഴിമതിയും ക്രമക്കേടും ഇല്ലാത്ത വകുപ്പാക്കി മാറ്റുമെന്നും പെതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്.
മച്ചേല്‍ പുതിയ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മുഴുവന്‍ റോഡുകളും പാലങ്ങളും അറ്റകുറ്റപണികള്‍ നടത്താന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. 2010ല്‍ ഭരണാനുമതി ലഭിച്ച പാലം ആറ് വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഐ.ബി. സതീഷ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് എന്‍ജിനിയര്‍ പി.കെ. സതീശന് സ്വാഗതം പറഞ്ഞു.
മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ചന്ദ്രന്‍നായര്‍, വൈസ് പ്രസിഡന്റ് വി. ശ്രീകല, പഞ്ചായത്ത് അംഗങ്ങളായ വി. വിജയകുമാര്‍, വി.എസ്. ശ്രീകാന്ത്, സുനന്ദ, പി.എന്‍. രാമചന്ദ്രകുറുപ്പ്, വലിയറത്തല പ്രഭാകരന്, ഒ. രാജശേഖരന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."