HOME
DETAILS
MAL
വ്യാപാരികള്‍ വന്‍ പ്രതിസന്ധിയിലേക്ക്....
backup
November 14 2016 | 05:11 AM
കാസര്‍കോട്: കറന്‍സി കൈമാറ്റം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്ന് വ്യാപാരികള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരിഫ്. സാധാരണ ദിവസങ്ങളില്‍ നടക്കുന്ന 25 ശതമാനം കച്ചവടംപോലും ഇപ്പോള്‍ നടക്കുന്നില്ല. വ്യാപാരികള്‍ക്ക് സാധനങ്ങള്‍ വാങ്ങാനാകുന്നില്ല. ഇതിനാല്‍ വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടിയിടുകയാണ്. ഉപഭോക്താക്കളുടെ കറന്‍സി സ്വീകരിക്കാനും അനുവാദമില്ലാത്തതിനാല്‍ ജില്ലയിലെ വ്യാപാരികളുടെ കുടുംബങ്ങള്‍ തീര്‍ത്തും പട്ടണിയിലേക്ക് നീങ്ങുകയാണ്. സര്‍ക്കാര്‍ ബദല്‍ സംവിധാനം ഏര്‍പെടുത്താന്‍ ഒരുക്കമല്ലെങ്കില്‍ നാളെ മുതല്‍ സംസ്ഥാന വ്യാപകമായി പെട്ടികട മുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ട് അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."