കച്ചവടം കുത്തനെ കുറയുന്നു; വാടിക്കരിഞ്ഞു പൂക്കച്ചവടക്കാര്‍
രാജപുരം: 50,100 രൂപയുടെ കച്ചവടമാണ് കൂടുതലായും നടന്നിരുന്നത്. ആളുകളുടെ കയ്യില്‍ ചില്ലറയില്ലാതായതോടെ കച്ചവടം നാലിലൊന്ന് മാത്രമായി.
കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തിനിടയില്‍ തനിക്ക് ഇതുപോലൊരു പ്രതിസന്ധി ഉണ്ടായിട്ടില്ലെന്ന് കാഞ്ഞങ്ങാട് പൂക്കച്ചവടം നടത്തുന്ന പാലക്കാട്ടുകാരന് രാമസ്വാമി പറയുന്നു. 500,1000 രൂപ നോട്ടുകളുമായാണ് കൂടുതല്‍ പേരും പൂ വാങ്ങാന്‍ എത്തുന്നത്. ബാക്കി തരാന്‍ ചില്ലറയില്ലെന്ന് പറഞ്ഞാല്‍ ആവശ്യക്കാര്‍ തിരിച്ചു പോകുകയാണ്.
കച്ചവടം കുത്തനെ കുറയുമ്പോള്‍ ബാക്കിയാകുന്ന പൂക്കള്‍ വൈകിട്ടാകുമ്പോഴേക്കും ഉണങ്ങുന്നതിനാല്‍ നഷ്ടം വളരെ വലുതാണ്.
തമിഴ്നാട്ടില്‍ നിന്നും എത്തിക്കുന്ന പൂക്കളുടെ വില എ.ടി.എം വഴിയാണ് നല്‍കിയിരുന്നത്. പ്രതിസന്ധി ഉടലെടുത്തതോടെ ഏജന്റുമാര്‍ക്ക് പണം എത്തിക്കാനാകാത്തത് മറ്റൊരു പ്രശ്നമാണ്. എജന്റുമാര്‍ നേരിട്ട് പണം വാങ്ങാനെത്തിയാല്‍ തന്നെ കടംവാങ്ങി നല്‍കേണ്ട അവസ്ഥയാണുള്ളതെന്നും രാമസ്വാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."