HOME
DETAILS
MAL
നോട്ട് നിരോധനം സാധാരണക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് എം.പി
backup
November 14 2016 | 05:11 AM
കൊല്ലം: കള്ളപ്പണം അമര്‍ച്ച ചെയ്യുന്നതിന്റെ പേരില്‍ സാധാരണക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കമമെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു.
സാധാരണക്കാര്‍ക്കും താഴേക്കിടയിലുള്ളവര്‍ക്കും അവശ്യസാധനങ്ങള്‍ പോലും വാങ്ങാന്‍ കഴിയാത്തവണ്ണം നോട്ടുകള്‍ക്ക് ക്ഷാമം നേരിടുകയാണ്. പ്രതിസന്ധി മുന്നില്‍ കണ്ട് തരണം ചെയ്യുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പറ്റിയ വീഴ്ച ഗുരുതരമാണ്.
എ.ടി.എമ്മുകളിലൂടെയും ബാങ്കിലൂടെയും കൂടുതല്‍ പണം പിന്‍വലിക്കുവാനും യഥാസമയം പണം നല്കുവാനുമുള്ള സൗകര്യം അടിയന്തിരമായി ഉറപ്പാക്കണമെന്നും ആവശ്യമായ നോട്ടുകള്‍ ബാങ്കുകളിലെത്തിക്കാന്‍ സത്വരനടപടി സ്വീകരിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."