ഏകസിവില്‍കോഡ് മതേതരത്വം തകര്‍ക്കും: ജമാഅത്ത് ഫെഡറേഷന്‍
കൊല്ലം: വിശ്വാസ സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായ വ്യക്തിനിയമങ്ങളെ ഇല്ലായ്മ ചെയ്ത് ഏകസിവില്‍കോഡ് നടപ്പാക്കുന്നത് രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കുമെന്ന് കേരളാ മുസ്്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അഭിപ്രായപ്പെട്ടു.
ശരീഅത്തിനെ കണ്ണടച്ച് എതിര്‍ക്കുന്നവര്‍ ഇസ്്‌ലാം വിഭാവനം ചെയ്യുന്ന മുസ്്‌ലിം വ്യക്തി നിയമത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളാ മുസ്്‌ലിം ജമാഅത്ത് ഫെഡറേഷന്‍ കൊല്ലം താലൂക്ക്തല കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് പി .എം. അബ്ദുല്‍അസീസ് അധ്യക്ഷനായി. കെ.പി .മുഹമ്മദ്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, എം. എ. സമദ്, എ .കെ. ഉമര്‍ മൗലവി, കുളത്തൂപ്പുഴ സലീം, കണ്ണനല്ലൂര്‍ നിസാമുദ്ദീന്‍, മേക്കോണ്‍ അബ്ദുല്‍അസീസ്, ടി .ഐ .നൂറുദ്ദീന്‍ വൈദ്യര്‍, പാങ്ങോട് എ .ഖമറുദ്ദീന്‍ മൗലവി, വൈ. എം .ഹനീഫാ മൗലവി, ഇ. കെ .സുലൈമാന്‍ മൗലവി, നാസറുദ്ദീന്‍ ഉമയനല്ലൂര്‍, മൈലക്കാട് ഷാ, അബ്ദുല്‍ കലാം, വൈ .ഉമറുദ്ദീന്‍, പ്രഫ. ജെ അബ്ദുസ്സലാം, ജെ .എം .അസ്്‌ലം, ഉമയനല്ലൂര്‍ ഷറഫുദ്ദീന്‍, നാസറുദ്ദീന്‍ മന്നാനി, അസീംകുഞ്ഞ്, ത്വാഹാ അബ്‌റാരി, നഹാസ് മന്നാനി, ഷഫീഖ് പുനുക്കന്നൂര്‍, അബ്ദുല്‍കരീം വെളിച്ചിക്കാല, നിസാര്‍ കുണ്ടുമണ്‍, എ. ജെ .സ്വാദിഖ് മൗലവി, സുധീര്‍ റോയല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."