ബാലാവകാശ വാരാചരണം
തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തില്‍ ബാലാവകാശ വാരാചരണം ഇന്നു മുതല്‍ 20വരെ നടക്കുമെന്നു ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭ കോശി അറിയിച്ചു.
ശിശുസംരക്ഷണത്തിന്റെ പ്രധാന്യം എല്ലായിടത്തും എത്തിക്കാനായി പൂന്തുറയില്‍ ഇന്ന് സൈക്കിള്‍ റാലിസംഘടിപ്പിക്കും. 17നു ഉച്ചയ്ക്ക് 1.30നു വെള്ളയമ്പലം പാരിഷ് ഹാളില്‍ സംസ്ഥാനതല ക്വിസ് മത്സരം നടക്കും. മുന്‍ ഡി.ജി.പി ഡോ.അലക്‌സാണ്ടര്‍ ജേക്കബാണ് ക്വിസ് മാസ്റ്റര്‍. 18നു കനകക്കുന്നു കൊട്ടാരത്തില്‍ കമ്മിഷന്റെ മലയാളം വെബ്‌സൈറ്റ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും കമ്മിഷന്റെ പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജയും നിര്‍വഹിക്കും.
ശിശുസൗഹൃദ തദ്ദേശ സ്വയംഭരണ സര്‍ക്കാരിനുള്ള മാര്‍ഗനിര്‍ദേശങ്ങളും മുഖ്യമന്ത്രി ചടങ്ങില്‍ പുറത്തിറക്കും. യുണിസെഫിന്റേയും കിലയുടേയും നേതൃത്വത്തിലാണു മാര്‍ഗരേഖ തയാറാക്കിയത്.
സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു
തിരുവനന്തപുരം ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പട്ടം എസ്.യു.ടി ആശുപത്രി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാംപ് മേയര്‍ വി. കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. എസ്.യു.ടി ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. കെ. പി. പൗലോസ്,ഡോ.രമേശന്‍ പിള്ള,
ഡോ. ധന്യ ഉണ്ണികൃഷ്ണന്‍, ഡോ. ഹേമലത, ഡോ. അഞ്ജു, ഡോ. ജയലക്ഷ്മി എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി. ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ് വിജയന്‍, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. എം. വി. സുധാകര്‍ എന്നിവര്‍ പങ്കെടുത്തു.തുടര്‍ന്ന് ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
കോവളം: എസ് .യു.ടി ആശുപത്രിയും കോവളം ജനമൈത്രി പൊലീസും സംയുക്തമായി കോവളത്ത് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാംപ ് സിറ്റി പൊലീസ് കമ്മിഷണര്‍ ജി.
സ്പര്‍ജന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.ഫോര്‍ട്ട് എ.സി ഗോപകുമാര്‍ അധ്യക്ഷനായി. നാര്‍കോട്ടിക് എ.സി.ആര്‍.ദത്തന്‍, വിഴിഞ്ഞം സി.ഐ.കെ.ആര്‍.ബിജു,കോവളം എസ്.ഐ ജി.അജയകുമാര്‍, ഡോ.സുധാകര്‍ റാം, ഡോ.എം.വി.സുധാകര്‍, മുട്ടയ്ക്കാട്‌വേണുഗോപാല്‍, വിമല്‍ കുമാര്‍, കോവളം സുകേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."