HOME
DETAILS

കീടനാശിനി ഉപയോഗത്തിനെതിരേ ബോധവല്‍ക്കരണം കടലാസിലൊതുങ്ങി

  
backup
November 14 2016 | 06:11 AM

%e0%b4%95%e0%b5%80%e0%b4%9f%e0%b4%a8%e0%b4%be%e0%b4%b6%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf

വണ്ടിത്താവളം: പെരുമാട്ടി, മുതലമട, പട്ടഞ്ചേരി,കൊല്ലങ്കോട്, എലവഞ്ചേരി, കൊടുവായൂര്‍, പുതുനഗരം, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപതി എന്നിവിടങ്ങളിലെ മാവുകള്‍ പൂക്കാന്‍ തുടങ്ങി. പൂക്കള്‍ വിരിഞ്ഞതോടെ മാവുകളില്‍ കീടനാശിനി ഉപയോഗവും വര്‍ധിച്ചുവരികയാണ്.
എന്റോസോസള്‍ഫാന്‍ മുതല്‍ മീതയില്‍ ഡിമെന്‍ഷന്‍വരെയുള്ള അതി മാരക കിടനാശിനികളാണ് പൂക്കളില്‍ ഉണ്ടാകുന്ന കിടങ്ങള്‍ക്കെതിരേ കര്‍ഷകര്‍ ഉപയോഗിക്കുന്നത്. പ്രൊഫിനോഫോസ്, ട്രിയാസോഫോസ്, മോണോക്രോട്ടോഫോസ്, മീതെയില്‍പാരത്തിയോണ്‍ തുടങ്ങിയ അതിമാരകമായ കീടനാശിനികളും മാവില്‍ ഉണ്ടാകുന്ന കീടങ്ങള്‍ക്കെതിരേ ഉപയോഗിക്കുകയാണ്. കേരളം നിരോധിച്ചതും തമിഴ്‌നാട്ടില്‍ ഉപയോഗിക്കുന്നതുമായ കീടനാശിനികള്‍ക്കുപുറമെ രാജ്യത്താകമാനം നിരോധിച്ച കീടനാശിനികളും ഇവക്കിടയിലുണ്ട്.
കീടനാശിനികളുടെ ഉപയോഗം ഇല്ലാതാക്കുന്നതിനായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനുമുമ്പ് കൃഷിവകുപ്പ് ചിറ്റൂര്‍ താലൂക്കിലെ പത്തിലധികം പഞ്ചായത്തുകളില്‍ ബോധവല്‍ക്കരണം ശക്തമാക്കിയെങ്കിലും ഇതുവരെ നിരോധിച്ച കീടനാശിനികളുടെ അതിര്‍ത്തികടന്നുള്ള വരവ് അവസാനിപ്പിക്കാനായിട്ടില്ല.
കാലാവസ്ഥ വ്യതിയനം മൂലം മഴ കുറഞ്ഞത് മാവു പൂക്കാന്‍ അനുകൂലമാണെങ്കിലും മഞ്ഞ് വര്‍ധിച്ചത് പൂക്കളില്‍ കീടങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിനാലാണ് മാവുകര്‍ഷകര്‍ മുന്‍കൂട്ടിതന്നെ കിടനാശിനികളെ തമിഴനാട്ടില്‍നിനിന്നും വാങ്ങി സംഭരിക്കുവാന്‍ തുടങ്ങിട്ടുള്ളത്.
ചിറ്റൂര്‍, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ നിരോധിത കീടനാശിനികളെ ഉപയോഗിക്കുന്നത്്. മാവൂകള്‍ പൂര്‍ണമായും പൂക്കുവാന്‍ ഇനിയും ഒരുമാസക്കാലാവധിയുണ്ട്. പൂക്കാനിരിക്കുന്ന മാവുകള്‍ക്കു കൂടിയുള്ള കീടനാശിനി തമിഴ്‌നാട്ടില്‍നിന്നും വാങ്ങി സംഭരിക്കുകയാണ് കര്‍ഷകര്‍.
തമിഴ്‌നാടിനകത്തുള്ള അതിര്‍ത്തിപ്രദേശങ്ങളായ വേലന്താവളം, ഗോപാലപുരം, മാനാക്ഷിപുരം, വണ്ണാമട എന്നിവിടങ്ങളിലെ കീടനാശിനി വില്‍പനകേന്ദ്രങ്ങളില്‍നിന്നാണ് പ്രധാനമായും കേരളത്തിലേക്കു നിരോധിത കീടനാശിനികള്‍ എത്തുന്നത്. കന്നാസുകള്‍ മാറ്റിയും മറച്ചും കേരളത്തിലെത്തിക്കുന്ന കീടനാശിനികള്‍ മാവിന്‍തോട്ടത്തിലെത്തുന്നതിനുമുന്‍പെ ലേബലുകള്‍മാറ്റി 500, 700 ലിറ്റര്‍ പ്ലാസ്റ്റിക്ക് ജലസംഭരണികളില്‍ വെള്ളത്തോടുകൂടി കലര്‍ത്തിയാണ് തോട്ടങ്ങളിലേക്കു കൊണ്ടു പോകുന്നത്്. ഇത്തരത്തില്‍ കൊണ്ടുപോകുന്ന കീടനാശിനികളെ പരിശോധിക്കുവാന്‍ നിലവില്‍ ഒരുസംവിധാവനും ജില്ലയിലില്ലെന്ന് പരിസ്ഥിതി സംഘടനകള്‍ പറയുന്നു. കഴിഞ്ഞ ആഴ്ച്ച കൊഴിഞ്ഞാമ്പാറ പൊലിസിന്റെ വാഹന പരിശോധനയില്‍ നിരോധിച്ച നാലു ടണ്ണിലധികം കീടനാശിനികള്‍ പിടികൂടിയിരുന്നു. മീനാക്ഷിപുരത്തുനിന്നും ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് കൊണ്ടുവന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ അറിഞ്ഞതെനന് പൊലിസ് പറഞ്ഞത്.
ഇത്രയുമധികം നിരോധിത കീടനാശിനികള്‍ മാവു പൂക്കാന്‍ തുടങ്ങുമ്പോഴേക്കും ജില്ലയിലെത്തുമ്പോള്‍ പൂര്‍ണമായും മാവുകള്‍ പൂത്തുകഴിഞ്ഞാല്‍ കീടനാശിനികളുടെ വരവ്് ഇതിലും അധികമാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. അതിര്‍ത്തികളിലെ വാണിജ്യനികുതി ചെക്ക്‌പോസ്റ്റിനോടുചേര്‍ന്ന് കൃഷിവകുപ്പിന്റെ വാഹന പരിശോധന ആരംഭിക്കുകയും സംശയംതോന്നുന്ന ലേബലില്ലാത്ത കീടനാശിനികളെ ലാബിലേക്കയച്ച് മാതൃകാപരമായി നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപെടുന്നു.

സോഷ്യല്‍മീഡിയക്കെതിരേ മന്ത്രി ബാലനും ഫസല്‍ ഗഫൂറും

അഗളി: വാട്‌സ്ആപ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളുടെ ഇടപെടല്‍ സമൂഹത്തിലെ മൂല്യത്തകര്‍ച്ചക്കു കാരണമാകുന്നതായി സംശയിക്കേണ്ടിവരികയാണെന്ന് മന്ത്രി എ.കെ ബാലനും എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ഗഫൂറും. അട്ടപ്പാടിയിലെ ഒരു ചടങ്ങില്‍ സംബന്ധിക്കുന്നതിനിടെയാണ് ഇരുവരും ഇക്കാര്യത്തില്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചത്. സോഷ്യല്‍മീഡിയകളില്‍ ഇടപെടുന്നവരുടെ സദുദ്ധേശത്തെ ചോദ്യം ചോദ്യം ചെയ്യേണ്ടി വരികയാണെന്നും ഇടപെടലുകള്‍ ശ്രദ്ധിക്കിക്കണമെന്നും ഇവര്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago