HOME
DETAILS

സര്‍ക്കാരിന്റെ ഭരണപരിഷ്‌കാരളില്‍ ദുരിതം പേറുന്നത് ജനങ്ങള്‍

  
backup
November 14 2016 | 06:11 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d

 

വടക്കാഞ്ചേരി: സര്‍ക്കാരുകളുടെ ഭരണപരിഷ്‌കാരങ്ങള്‍ ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത് കൊടിയദുരിതം. ജനങ്ങള്‍ വല്ലാതെ പൊറുതിമുട്ടുകയും അവന്റെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും വരിയില്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ്. ആധാര്‍ കാര്‍ഡ് മുതല്‍ ഏറ്റവുമൊടുവില്‍ നോട്ട് മാറ്റല്‍ വരെയെത്തി നില്‍ക്കുകയാണ് ജനങ്ങളുടെ ദുരിത പര്‍വ്വം. ദുരിതം ആദ്യം കൂട്ടെത്തിയത് ആധാര്‍ കാര്‍ഡിന്റെ രൂപത്തിലാണ്. പിന്നെ അതിന്റെ തന്നെ തെറ്റ് തിരുത്തലായി. ദിവസങ്ങളോളമാണ് ജനങ്ങള്‍ വരിയില്‍ നിന്ന് ദുരിതമനുഭവിച്ചത് അതിന് തൊട്ടുപുറകെയെത്തി ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ഈ സമയത്ത് അര്‍ധരാത്രി വരെ വരിയില്‍ നിന്ന് ദുരിതമനുഭവിക്കേണ്ടി വന്നു ജനങ്ങള്‍ക്ക്.
ഇതിന് പിന്നാലെ എത്തിയത് റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടികളാണ് അന്നും വരിനിന്ന് തോല്‍ക്കാന്‍ പാവം ജനം മാത്രമെ ഉണ്ടായുള്ളു. കാര്‍ഡ് പുതുക്കലിന്റെ പുകില്‍ ഒന്ന് കെട്ടടങ്ങിയ ഉടനെത്തി മുന്‍ഗണനാ പട്ടിക ഇത് സൃഷ്ടിച്ച പൊല്ലാപ്പ് വിവരണാതീതമാണ്. സിവില്‍ സപ്‌ളൈസ് ഓഫീസുകള്‍ക്ക് മുന്നില്‍ ദിവസങ്ങളോളമായിരുന്നു ജന സാഗരം പിന്നീടത് പഞ്ചായത്തുകളിലേക്കും നഗരസഭ കളിലേക്കും വഴി മാറി. ഇതുമായി ബന്ധപ്പെട്ട ദുരിതം ഇപ്പോഴും ജനം പേറുകയാണ്. അപേക്ഷയുടെ ഹിയറിങ് പല സ്ഥലത്തും ഇനിയും പൂര്‍ത്തിയായിട്ടില്ല അതിനിടയിലാണ് ഇടിത്തീ പോലെ നോട്ട് ദുരിതം എത്തിയത്.
500, 1000 നോട്ടുകള്‍ അസാധുവാക്കുകയാണെന്ന് പ്രധാനമന്ത്രി മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് കഴിഞ്ഞ 9 ന് രാത്രി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ജനങ്ങളില്‍ ഉടലെടുത്ത വേദനയും തീയും ഇല്ലാതാക്കാന്‍ ഇന്നു വരെ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. നോട്ടിന് വേണ്ടി നെട്ടോട്ടമോടുകയാണ് ജനം. അവധി ദിനങ്ങളില്‍ പോലും വീട്ടിലിരിയ്ക്കാനാകുന്നില്ല ജനങ്ങള്‍ക്ക്. പെട്രോള്‍ പമ്പുകളിലും, ആശുപത്രികളിലും, വ്യാപാര സ്ഥാപനങ്ങളിലുമൊന്നും പഴയ നോട്ടുകള്‍ വേണ്ട . നോട്ട് എടുക്കില്ലെന്ന് വലിയ ബോര്‍ഡുകള്‍ വെച്ച് കഴിഞ്ഞു ഇവിടങ്ങളിലൊക്കെ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നാളെ മുതല്‍ കടകളടച്ച് അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരി്ക്കുകയാണ് ഇത് ജനകീയ ദുരിതം ഇരട്ടിയാക്കും പൊലിസ് സാന്നിധ്യത്തിലായിരുന്നു പല ബാങ്കുകളിലും ഇന്നലേയും പണമിടപാടുകള്‍ നടന്നത്.
വേണ്ടത്ര മുന്നൊരുക്കമില്ലാതെ പദ്ധതി നടപ്പിലാക്കിയതാണ് ജനകീയ ദുരിതത്തിന് കാരണമെന്ന ആരോപണം ശക്തമാണ് വലിയ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ പകരം ഇറക്കിയത് 2000 ത്തിന്റെയും, 500 ന്റെയും നോട്ടുകളാണ്.
എന്നാല്‍ 500 ന്റെ നോട്ടുകള്‍ ഇതുവരെയായിട്ടും വിതരണം സജീവമായിട്ടില്ല. ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന 2000 ത്തിന്റെ നോട്ടുകള്‍ വിപണിയില്‍ നിന്ന് മാറ്റിയെടുക്കുക എന്നത് എളുപ്പവുമല്ല. 100, 50 രൂപ നോട്ടുകള്‍ക്ക് വിപണിയില്‍ കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത് എ.ടി.എമ്മുകള്‍ ഇനിയും സജീവമാകാത്തതും ജനദുരിതം ഇരട്ടിയാക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  4 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  4 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  5 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  5 hours ago