എനിക്ക് ശമ്പളം വേണ്ട, അവധിയെടുക്കില്ല: ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: പ്രസിഡന്റായി സ്ഥാനമേല്ക്കുമ്പോള് പ്രതിവര്‍ഷം ഒരു ഡോളര്‍ മാത്രമേ താന്‍ ശമ്പളമായി സ്വീകരിക്കുകയുള്ളുവെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാത്രമല്ല താന്‍ അവധിയെടുക്കില്ലെന്നും ട്രംപ് അറിയിച്ചു.
അമേരിക്കന്‍ മാധ്യമമായ സിബിഎസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ ക്യാംപെയിനില്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ താന്‍ ശമ്പളം സ്വീകരിക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു.
അമേരിക്കന്‍ പ്രസിഡന്റിന്റെ ശമ്പളം എത്രയാണെന്ന് തനിക്ക് അറിയില്ല. എന്നാല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഡോളറെങ്കിലും ശമ്പളമായി കൈപറ്റേണ്ടത് അത്യാവശ്യമായതിനാല്‍ ഒരു ഡോളര്‍ മാത്രം ശമ്പളമായി കൈപറ്റുമെന്നും ട്രംപ് അറിയിച്ചു.
രാജ്യത്തിന് വേണ്ടി ഒട്ടേറെ പണികള്‍ ചെയ്ത് പൂര്‍ത്തീകരിക്കാനുണ്ടെന്നും ജനങ്ങള്‍ക്ക് വേണ്ടി താന്‍ അത് പൂര്‍ത്തീകരിക്കുമെന്നും ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."