അധ്യാപികയുടെ ക്രൂരത; അഞ്ചാംക്ലാസുകാരന്റെ കൈ ചവിട്ടിയൊടിച്ചു
കൊല്ലം: അധ്യാപിക അഞ്ചാം ക്ലാസുകാരന്റെ കൈ ചവിട്ടിയൊടിച്ചു. കൊല്ലം വാളത്തുംഗല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. പി.ടി അധ്യാപികയായ ഷീജയാണ് അഞ്ചാം ക്ലാസുകാരന്റെ കൈ ചവിട്ടിയൊടിച്ചത്. സംഭവത്തെ തുടര്‍ന്നു അധ്യാപികയെ കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ക്ലാസിലെ ബെഞ്ചിലിരുന്ന കുട്ടി പേനയെടുക്കാന്‍ കുനിഞ്ഞതും ക്ലാസില്‍ നടന്നപ്പോഴും കലികയറിയ അധ്യാപിക കുട്ടിയുടെ ഇടതു കൈ പിടിച്ചു ബെഞ്ചിനു പുറത്തുവച്ചശേഷം മുട്ടുകൊണ്ടു ഇടിച്ചത്. ഇടിയില്‍ കൈക്ക് പൊട്ടലുണ്ടായി. ആശുപത്രിയില്‍ ചികില്‍സ തേടിയ കുട്ടിയുടെ കൈ പ്ലാസ്റ്ററിട്ടു. തുടര്‍ന്നു പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ സ്കൂള്‍ അധികൃതര്‍ കേസ് ഒതുക്കിത്തീര്‍ക്കുന്നതിന്റെ ഭാഗമായി കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ക്കു പണം വാഗ്ദാനം ചെയ്തിരുന്നു.
വാര്‍ത്ത വിവാദമായതോടെ സംഭവം ശരിയാണെന്നു പ്രിന്‍സിപ്പല്‍ സമ്മതിച്ചു. ഈ ടീച്ചര്‍ക്കെതിരെ നേരത്തേ പഠിപ്പിച്ചിരുന്ന സ്കൂളുകളിലും പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ടീച്ചറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ബഹുജനപ്രക്ഷോഭവും തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."