അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ രംഗത്തെ്
നെടുമ്പാശേരി: അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഡോക്ടര്‍മാര്‍ രംഗത്തെത്തി. നെടുമ്പാശേരി സിയാല്‍ ട്രേഡ് ഫെയര്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ 59-ാം സംസ്ഥാന സമ്മേളനമായ പെരിയാര്‍ മെഡ്‌ഫെസ്റ്റില്‍ പങ്കെടുത്ത ഡോക്ടര്‍മാരാണ് തങ്ങളുടെ അവയവദാന സമ്മതപത്രം ഒപ്പിട്ട് നല്‍കി സമൂഹത്തിന് മാതൃകയായത്. സമ്മേളനത്തില്‍ പങ്കെടുത്ത മൂവായിരത്തിലധികം ഡോക്ടര്‍മാരില്‍ ഭൂരിഭാഗവും സമ്മത പത്രം നല്‍കി. ഡോക്ടര്‍മാര്‍ക്ക് പുറമെ കുടുംബാംഗങ്ങളും അവയവ ദാന സമ്മതപത്രം നല്‍കി.
പരമാവധി ഡോക്ടര്‍മാരെ അവയവ ദാനത്തിന് സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയൊണ് ഐ.എം.എ മുന്നോട്ടു പോകുന്നതെന്ന് സ്ഥാനമൊഴിഞ്ഞ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എ.വി ജയകൃഷ്ണന്‍ പറഞ്ഞു. ഐ.എം.എയ്ക്ക് കേരളത്തില്‍ 103 ശാഖകളിലായി മുപ്പതിനായിരത്തോളം അംഗങ്ങളുണ്ട്. എല്ലാ ശാഖകള്‍ക്കും അവയവ ദാന സമ്മത പത്രം സമര്‍പ്പിക്കുന്നതിനുള്ള ഫോറങ്ങള്‍ നല്‍കിയിട്ടുണ്ട്.
മൂന്നു മാസത്തിനുള്ളില്‍ ഇവരില്‍ ഭൂരിഭാഗവും അവയവ ദാന സമ്മതപത്രം ഒപ്പിട്ട് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ.എ.ംഎ അവയവദാന ബോധവത്ക്കരണ കമ്മിറ്റി കണ്‍വീനര്‍ ഡോ.എസ് വാസുദേവന്‍ പറഞ്ഞു. ഐ.എം.എ യില്‍ അംഗങ്ങളായ എല്ലാ ഡോക്ടര്‍മാരെയും അവയവദാനത്തിന് സന്നദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ബ്രാഞ്ചുകളിലും ശില്‍പ്പശാലകളും ലഘുലേഖ വിതരണവുമൊക്കെ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."