പൊക്കാളി പാടങ്ങളില്‍ നെല്ലിക്കോഴി ശല്യം
പറവൂര്‍: നെല്ലിക്കോഴിയുടെയും എലികളുടെയും ശല്യംമൂലം പൊക്കാളിക്കൃഷി നാശത്തിലേക്ക്. കോട്ടുവള്ളി പഞ്ചായത്തില്‍ ഈ സീസണില്‍ കൃഷിയിറക്കിയ വിളവെത്തിയ പൊക്കാളി നെല്‍ക്കൃഷിയാണ് നെല്ലിക്കോഴിശല്യംമൂലം നശിക്കുന്നത്.ഇതേ തുടര്‍ന്ന് അടുത്ത സീസണില്‍ വിത്തിനുപോലും നെല്ല് കിട്ടാന്‍ കഴിയാത്ത സഹാചര്യമാണ്. നെല്ലിക്കോഴി ശല്യത്തോടൊപ്പം ചിലയിടങ്ങളില്‍ ഉണ്ടായിട്ടുള്ള എലിവെട്ടും വിളനാശത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
ഏകദേശം 80 ഹെക്ടറിലാണ് ഇത്തവണ പൊക്കാളിക്കൃഷി ചെയ്തിട്ടുള്ളതെന്ന് കര്‍ഷകര്‍ അവകാശപ്പെടുന്നത്.നെല്ലിക്കോഴിയുടെ ശല്യം ഉണ്ടാകാന്‍ തുടങ്ങിയിട്ട് മൂന്നുവര്‍ഷത്തോളമായി.
ഇതിനുപരിഹാരം കാണണമെന്ന്ആവശ്യപ്പെട്ട് ബ്ലോക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവക്ക് പുറമെ കൃഷിവകുപ്പിനും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇത്തവണയും പരാതിനല്‍കിയെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല.
പൊക്കാളിയെ സംരക്ഷിക്കുന്നതിന് സ്ഥാപിച്ച പൊക്കാളിനില വികസന ഏജന്‍സിയുടെ പ്രവര്‍ത്തനം നിര്‍ജീവമാണെന്നും ഇതിനു പരിഹാരം കാണണമെന്നും കോട്ടുവള്ളി പഞ്ചായത്ത് സംയുക്ത പൊക്കാളി പാടശേഖര കൃഷിസംരക്ഷണ സമിതി ഭാരവാഹികള്‍ ഇത് സംബന്ധിച്ച് മന്ത്രി വി എസ് സുനില്‍കുമാറിന് നിവേദനം നല്‍കി.
സ്വന്തമായും പാട്ടത്തിനെടുത്തും കൃഷിചെയ്ത കര്‍ഷകര്‍ക്ക് വിളനാശം മൂലം മെച്ചപ്പെട്ട നെല്ല് ലഭിക്കാത്ത സ്ഥിതിയാണ്.പൊക്കാളി പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."