HOME
DETAILS
MAL
മതവിജ്ഞാന സദസ് സമാപിച്ചു
backup
November 14, 2016 | 10:05 AM
കാക്കനാട്: തൃക്കാക്കര മലേപ്പള്ളിയില്‍ വര്‍ഷം തോറും നടത്തി വരുന്ന 313 മുര്‍സലീങ്ങളുടെ പേരിലുള്ള യാസീന്‍ നേര്‍ച്ചയും മതവിജ്ഞാന സദസും സമാപിച്ചു. ശനിയാഴ്ച രാത്രി നടന്ന മൗലീദ് പാരായണവും ദുആ മജ്‌ലിസിനും തൃക്കാക്കര ജമാഅത്ത് ഇമാം അബ്ദുള്‍ ലത്തീഫ് വാഫി നേതൃത്വം നല്‍കി. ഇന്നലെ രാവിലെ 10.30ന് മലേപ്പള്ളി ഇമാം ഹസന്‍ കാമില്‍ സഖാഫി ഭക്ഷണ വിതരണം ഉദ്ഘാടനം നടത്തി. പള്ളി പ്രസിഡന്റ് ടി.കെ അബുബക്കര്‍, സെക്രട്ടറി കെ.എംഅബ്ദുള്‍ റഹ്മാന്‍, ട്രഷറര്‍ എന്‍.കെ പരീത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."