HOME
DETAILS
MAL
ടെറിയുമായി ചെല്‍സി കരാര്‍ പുതുക്കി
backup
May 18 2016 | 19:05 PM
ലണ്ടന്‍: ചെല്‍സി നായകന്‍ ജോണ്‍ ടെറി ക്ലബുമായുള്ള കരാര്‍ പുതുക്കി. ഒരു വര്‍ഷത്തേക്കാണ് പുതിയ കരാര്‍. ഔദ്യോഗിക പ്രസ്താവനയിലാണ് ക്ലബ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ഈ സീസണോട് കൂടി താരം ചെല്‍സി വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ചെല്‍സിക്കൊപ്പം 22ാം വര്‍ഷമാണ് താരത്തിന്റേത്.
ഇതുവരെ 703 മത്സരങ്ങളാണ് താരം ടീമിനായി കളിച്ചിട്ടുള്ളത്. 14ാം വയസ്സിലാണ് താരം ടീമിലെത്തുന്നത്. കളിച്ച മത്സരങ്ങളില്‍ 570 എണ്ണത്തിലും ടെറി ടീമിന്റെ ക്യാപ്റ്റനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."