HOME
DETAILS

പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ നിര്‍മാണം അടിയന്തിരമായി പുനരാരംഭിക്കണം:കോണ്‍ഗ്രസ്

  
backup
November 14 2016 | 10:11 AM

%e0%b4%aa%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b1%e0%b5%86%e0%b4%97%e0%b5%81-3

 

നെടുമ്പാശ്ശേരി: പെരിയാറിലേക്ക് ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിന് പുറപ്പിള്ളിക്കാവ് റെഗുലേറ്ററിന്റെ നിര്‍മാണം അടിയന്തിരമായി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരത്തിനിറങ്ങുന്നു. ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് കുന്നുകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ഒന്‍പത് മണി മുതല്‍ കുന്നുകര ജങ്ഷനില്‍ ഉപവാസ സമരം ആരംഭിക്കും. റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം തടസപ്പെട്ടതോടെ പെരിയാറിലേക്ക് വന്‍ തോതില്‍ ഉപ്പ് കയറിക്കൊണ്ടിരിക്കുകയാണ്.
റെഗുലേറ്റര്‍ നിര്‍മാണം നവംബര്‍ ആദ്യ വാരത്തോടെ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പെരിയാര്‍ ഉപ്പ് വെള്ള ഭീഷണിയിലാകുമെന്ന് കര്‍ഷക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെതുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ നവംബര്‍ അഞ്ചിനകം റെഗുലേറ്റര്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കരാറുകാരന്‍ മനപ്പൂര്‍വ്വം നിര്‍മാണം വൈകിപ്പിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇതുവരെയുള്ള നിര്‍മ്മാണത്തിന്റെ പാര്‍ട്ട് ബില്‍ നല്‍കിയതിന്റെ തുക സര്‍ക്കാരില്‍ നിന്നും ലഭിക്കാനുണ്ടെന്നാണ് കരാറുകാരന്‍ പറയുന്നത്.
എന്നാല്‍ 100 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന പദ്ധതിയില്‍ 82 കോടി രൂപ ലഭ്യമായിട്ടും നിര്‍മാണം താമസിപ്പിക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. കരാറുകാരന്‍ ഇത്ര ധിക്കാരപരമായ പ്രവൃത്തി തുടര്‍ന്നിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തതിലും ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ആകെയുള്ള 23 ഷട്ടറുകളില്‍ 13 ഷട്ടറുകള്‍ മാത്രമാണ് ഇതുവരെ സ്ഥാപിച്ചിട്ടുള്ളത്. ഉപ്പ് വെള്ളം കയറിയതിനെ തുടര്‍ന്ന് കുന്നുകര കരുമാല്ലൂര്‍ പഞ്ചായത്തുകളിലെ നാല് ഇറിഗേഷന്‍ പദ്ധതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഉപ്പ് വെള്ളം തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്‍ഷിക വിളകളുടെ വന്‍ നാശത്തിനായിരിക്കും ഇത് വഴി തുറക്കുകയെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പുനല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago