HOME
DETAILS
MAL
അമ്മ മലയാളം പദ്ധതി
backup
November 14 2016 | 10:11 AM
പെരുമ്പാവൂര്‍: സര്‍വ ശിക്ഷാ അഭിയാന് കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ ബി.ആര്.സി പരിധിയിലുള്ള 29 വിദ്യാലയങ്ങളില്‍ മാതൃഭാഷ എഴുതാനും വായിക്കാനും അറിയാത്ത ഒരു കുട്ടി പോലും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടത്തുന്ന അമ്മ മലയാളം കൈത്താങ്ങ് ഒന്നാംഘട്ടം 21ന് തിങ്കളാഴ്ച ആരംഭിക്കും.
ശില്പശാല ഏലൂര്‍ എം.ഇ.എസ് ഈസ്റ്റേണ്‍ സ്കൂളിലെ അധ്യാപകനും കോലഞ്ചേരി ടീച്ചേര്‍സ് ക്ലബ്ബ് സെക്രട്ടറിയുമായ ടി.ടി പൗലോസ് മാഷ് നയിക്കും. ഭാഷാ പഠനവുമായി ബന്ധപ്പെട്ട് അധ്യാപകരും വിദ്യാര്‍ഥികളും പഠനരീതിയെ ക്രിയാത്മകവും താത്പര്യം ജനിപ്പിക്കുന്നതുമായ രീതിയില്‍ സമീപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണ് മലയാളം കൈത്താങ്ങ് പദ്ധതി. മലയാള ഭാഷാ പഠനം രസകരവും വിജ്ഞാനപ്രദവുമാക്കി മാറ്റാന്‍ ഇതിനു കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."